Nature

പാ​ക്കി​സ്ഥാ​നി​ല്‍ കോ​ട​തി​ക്കു സ​മീ​പം ബോം​ബ് സ്ഫോ​ട​നം; പോ​ലീ​സു​കാ​ര്‍ ഉ​ള്‍​പ്പെ​ടെ എ​ട്ടുപേർ മരിച്ചു

ക​റാ​ച്ചി: പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​ന്‍ പ്ര​വി​ശ്യ​യിലെ ജി​ല്ലാ കോ​ട​തി​ക്കു സ​മീ​പ​മു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ല്‍ പോ​ലീ​സു​കാ​ര്‍ ഉ​ള്‍​പ്പെ​ടെ എ​ട്ടു പേ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും 19 പേ​ര്‍​ക്കു പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു .

ക്വ​റ്റ​യി​ലെ ഷ​ഹ്റ ഇ ​അ​ദാ​ല​ത്ത് കോ​ട​തി​ക്കു സ​മീ​പ​മു​ള്ള പ്ര​സ് ക്ല​ബ്ബി​നു സ​മീ​പം പ്ര​ക​ട​നം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇന്നലെ സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രി​ല്‍ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റിപ്പോർട്ട്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ സ്ഫോ​ട​ന​ത്തി​ല്‍ ത​ക​ര്‍​ന്നു. ആ​രാ​ണ് സ്ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ക​ളെ​ന്നു വ്യ​ക്ത​മ​ല്ല.

You might also like

Comments are closed.