Nature

കൊ​റോ​ണ; സംസ്ഥാനത്ത് 120 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി

തി​രു​വ​ന​ന്ത​പു​രം : കൊ​റോ​ണ വൈ​റ​സ് ബാ​ധയെ സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 2246 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ പറഞ്ഞു.  ഇ​വ​രി​ല്‍ 2233 പേ​ര്‍ വീ​ടു​ക​ളി​ലും 13 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്.

സം​ശ​യാ​സ്പ​ദ​മാ​യ​വ​രു​ടെ 423 സാ​മ്പി​ളു​ക​ള്‍ എ​ന്‍​ഐ​വി യി​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 406 സാമ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റി​വാ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച മൂ​ന്ന് പേ​രി​ല്‍ ര​ണ്ട് പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.

ചൈ​ന​യി​ല്‍​നി​ന്ന് എ​ത്തി ഡ​ല്‍​ഹി​യി​ലെ ര​ണ്ടു ക്യാ​ന്പു​ക​ളി​ലാ​യി ഐ​സോ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്ന 115 പേ​ര്‍​ക്കും കേ​ര​ള​ത്തി​ലേ​ക്കു വ​രാ​നു​ള്ള അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​ര്‍ കേ​ര​ള​ത്തി​ലെ​ത്തി​യാ​ല്‍ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച്‌ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.

എ​യ​ര്‍ പോ​ര്‍​ട്ടി​ല്‍ നി​ന്നും മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കാ​തെ നേ​രെ വീ​ട്ടി​ലേ​ക്ക് ത​ന്നെ പോ​ക​ണം. കേ​ര​ള​ത്തി​ല്‍ തി​രി​ച്ചെ​ത്തി​യാ​ലും ഡ​ല്‍​ഹി​യി​ല്‍ എ​ത്തി​യ തീ​യ​തി മു​ത​ല്‍ മൊ​ത്തം 28 ദി​വ​സം അ​വ​ര്‍ വീ​ടു​ക​ളി​ല്‍ ഐ​സോ​ലേ​ഷ​നി​ല്‍ ക​ഴി​യേ​ണ്ട​താ​ണ്.

You might also like

Comments are closed.