Nature

കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചു 

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ക​ര്‍​ഷ​ക​ന്‍ മ​രി​ച്ചു . മു​ത്ത​ങ്ങ കു​മ​ഴി​യി​ല്‍ കോ​ഴി​പ്പാ​ട​ത്ത് ച​ന്ദ്ര​ന്‍ (76) ആ​ണു മ​രി​ച്ച​ത് . തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ല​ര​യോ​ടെ​യാ​ണു സം​ഭ​വം .

മു​ത്ത​ങ്ങ കാ​ള​ന്‍​ക​ണ്ടി​യി​ലു​ള്ള മൂ​ത്ത മ​ക​ന്‍റെ വീ​ട്ടി​ല്‍​നി​ന്നു തി​രി​കെ വ​ന​പാ​ത​യി​ലൂ​ടെ പോ​കു​മ്പോ​ഴാ​ണു കാ​ട്ടു​കൊ​മ്പ​ന്‍ ആ​ക്ര​മി​ച്ച​ത് . കാ​ട്ടാ​ന​യു​ടെ കു​ത്തേ​റ്റ് അ​വ​ശ​നി​ല​യി​ല്‍ കി​ട​ന്ന ച​ന്ദ്ര​നെ കാ​ലി​ക​ളെ മേ​യ്ക്കു​ന്ന​വ​രാ​ണു ക​ണ്ട​ത് . ഉ​ട​നെ നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നു ബ​ത്തേ​രി ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല .

You might also like

Comments are closed.