Times Kerala

തൃശൂരിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം; കൊല്ലപ്പെട്ട യുവതി ആര്.? തുമ്പുണ്ടാക്കാൻ മാലയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

 
തൃശൂരിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം; കൊല്ലപ്പെട്ട യുവതി ആര്.? തുമ്പുണ്ടാക്കാൻ മാലയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

തൃശൂര്‍: കുറാഞ്ചേരിയിൽ കഴിഞ്ഞ ദിവസം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. 30നും 40നും മധ്യേ പ്രായം തോന്നിക്കുന്ന യുവതിയുടേതാണ് മൃതദേഹം എന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

വിജനമായ കുന്നിന്‍പുറത്തായിരുന്നു യുവതിയെ തീവച്ചു കൊന്നത്. കൊല്ലപ്പെട്ട യുവതി ആരാണെന്ന് അറിയാന്‍ പൊലീസിനു മുമ്പിലുള്ള ഏക തെളിവ് മൃതദേഹത്തിൽ നിന്നും കണ്ടെത്തിയ സ്വര്‍ണ മാലയാണ്. മൂന്നു പവന്‍ തൂക്കമുള്ള സ്വര്‍ണമാലയുെട ചിത്രമാണ് ഇപ്പോൾ പൊലീസ് പുറത്തുവിട്ടു. സ്ഥലത്തു നിന്ന് കിട്ടിയ വസ്ത്രങ്ങളുടെ ചിത്രവും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. നവമാധ്യമങ്ങളിലൂടെ ഈ ചിത്രം ഷെയര്‍ ചെയ്താല്‍ യുവതിയെ കണ്ടെത്താന്‍ കഴിഞ്ഞേക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.തൃശൂരിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം; കൊല്ലപ്പെട്ട യുവതി ആര്.? തുമ്പുണ്ടാക്കാൻ മാലയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

മുഖം തിരിച്ചറിയാന്‍ സൂപ്പര്‍ ഇംപോസിഷന്‍ നടത്താനും പോലീസ് നീക്കമുണ്ട്. മൃതദേഹത്തിന് നാലു മുതല്‍ ആറു ദിവസം വരെ പഴക്കമുണ്ട്. മൂന്നു ദിവസം കൂടി മൃതദേഹം സ്ഥലത്തുതന്നെ പൊലീസ് ബന്തവസില്‍ സൂക്ഷിക്കും. ഇതിനു ശേഷമെ പോസ്റ്റ്മോര്‍ട്ടം നടത്തൂ. അതേസമയം, കുന്നിന്‍ മുകളില്‍ കൊണ്ടുവന്നാണ് തീവച്ചു കൊന്നതെന്ന് എന്ന കാര്യത്തിൽ വ്യക്തയില്ല. വേറെ എവിെടയെങ്കിലും കൊന്ന ശേഷം മൃതദേഹം കത്തിക്കാന്‍ വേണ്ടി കുന്നിന്‍ പുറത്തു കൊണ്ടുവന്നതാകാനും സാധ്യതയുണ്ട്.

Related Topics

Share this story