Times Kerala

പുരുഷ ജീവനക്കാർക്ക് കൂടുതൽ ശമ്പളം നല്‍കുന്നതില്‍ പ്രതിഷേധിച്ച് ബി​ബി​സിയുടെ വ​നി​താ എ​ഡി​റ്റ​ർ രാ​ജി​വ​ച്ചു

 

ബെ​യ്ജിം​ഗ്:പുരുഷ ജീവനക്കാർക്ക് കൂടുതൽ ശമ്പളം നല്‍കുന്നതില്‍ പ്രതിഷേധിച്ച് ബി​ബി​സിയുടെ വ​നി​താ എ​ഡി​റ്റ​ർ കാ​രി ഗ്രേ​സി രാ​ജി​വ​ച്ചു. പു​രു​ഷ​ജീ​വ​ന​ക്കാ​ർ​ക്കു അ​ധി​കം ശ​മ്പ​ളം ന​ൽ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി ബെ​യ്ജിം​ഗ് ബ്യൂ​റോ എ​ഡി​റ്റ​റാ​യി ജോ​ലി ചെ​യ്യു​ക​യാണ് കാരി.

ഇക്കഴിഞ്ഞ ജൂ​ലൈ​യി​ൽ ബി​ബി​സി ഒ​ന്ന​ര ല​ക്ഷം പൗ​ണ്ടി​ൽ കൂ​ടു​ത​ൽ വ​ർ​ഷ​ത്തി​ൽ ശ​മ്പ​ളം ല​ഭി​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ടി​രു​ന്നു. പു​രു​ഷ എ​ഡി​റ്റ​ർ​മാ​ർ ഒ​രേ ത​സ്കി​ക​യി​ലു​ള്ള വ​നി​ത​ക​ളെ​ക്കാ​ൾ ഇ​ര​ട്ടി​യി​ല​ധി​കം ശ​മ്പ​ളം വാ​ങ്ങു​ന്ന​താ​യി പ​ട്ടി​ക​യി​ൽ വ്യ​ക്ത​മാ​യി​രു​ന്നു.

ഇതിനിടെ ബി​ബി​സി​യു​ടെ ശ​മ്പ​ള വി​വേ​ച​ത്തി​നെ​തി​രെ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. ‌ശ​മ്പ​ള വി​വേ​ച​ന​ത്തി​നെ​തി​രെ ശ​ബ്ദം ഉ‍​യ​ർ​ത്തി​യ ഗ്രേ​സി​ക്കു പി​ന്തു​ണ​യു​മാ​യി #IStandWithCarrie എ​ന്ന ഹാ​ഷ് ടാ​ഗി​ൽ ബി​ബി​സി ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ഇതിനോടകം രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്.

Related Topics

Share this story