Times Kerala

ഭാര്യ ടിവി റിമോട്ട് നല്‍കാത്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി

 

>ഭോപ്പാല്‍: ഭാര്യ ടിവി റിമോട്ട് നല്‍കാത്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി. ഭോപ്പാലിലെ അശോക ഗാര്‍ഡന്‍ മേഖലയിലാണ് സംഭവം. ശങ്കര്‍ വിശ്വകര്‍മ്മ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. ഹോട്ടല്‍ ജീവനക്കാരനായിരുന്നു. ശങ്കര്‍, മദ്യത്തിന് അടിമയായിരുന്നെന്നും നിസാര കാര്യങ്ങള്‍ക്ക് പോലും ഇയാള്‍ പരിഭവിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ടി.വി റിമോട്ട് നല്‍കാത്തതിനെ തുടര്‍ന്ന് പെട്ടന്നുണ്ടായ പ്രകോപനമാണ് ആത്മഹത്യ ചെയ്യാന്‍ ഇയാളെ പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കള്‍ തന്നെ നല്‍കുന്ന സൂചന.

ശനിയാഴ്ച ജോലി കഴിഞ്ഞു വന്ന ശങ്കര്‍ ഭക്ഷണത്തിന് ശേഷം ഭാര്യയ്‌ക്കൊപ്പമിരുന്ന് ടിവി കാണുകയായിരുന്നു. ഇതിനിടെ ഇയാള്‍ ടിവി റിമോട്ട് ചോദിച്ചുവെങ്കിലും ഭാര്യ നല്‍കാന്‍ തയ്യാറായില്ല. ടിവി കാണാതെ പോയി വിശ്രമിക്കാന്‍ ഭാര്യ പറഞ്ഞു. ഉടന്‍ മുറിയിലേക്ക് കയറിയ ശങ്കര്‍ തൂങ്ങി മരിക്കുകയായിരുന്നു. അല്‍പ്പ നേരത്തിന് ശേഷം ഭാര്യ മുറിയില്‍ എത്തിയപ്പോഴാണ് ഭര്‍ത്താവ് ജീവനൊടുക്കിയെന്ന് വ്യക്തമായത്. തുടര്‍ന്ന് ബന്ധുക്കളെ അറിയിച്ച ശേഷം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Related Topics

Share this story