Times Kerala

ഏത് പോസിഷനിലും കളിക്കാം: വിഹാരി

 
ഏത് പോസിഷനിലും കളിക്കാം: വിഹാരി

ഹാമില്‍ട്ടണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണറായി കളിക്കാന്‍ സന്നദ്ധനാണെന്ന് ഇന്ത്യന്‍ താരം ഹനുമ വിഹാരി. ന്യൂസീലന്റ് ഇലവനെതിരായ ത്രിദിന പരിശീലന മത്സരത്തില്‍ ഇന്ത്യക്കായി ആറാമനായി ഇറങ്ങിയ വിഹാരി സെഞ്ചുറി കണ്ടെത്തിയിരുന്നു.ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ഏതു സ്ഥാനത്ത് കളിക്കാന്‍ തയ്യാറാണെന്നും ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്യാന്‍ ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും വിഹാരി വ്യക്തമാക്കി.

Related Topics

Share this story