Nature

കൊ​ച്ചി മെ​ട്രോ: തൈ​ക്കു​ടം-​പേ​ട്ട പാതയിൽ പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തി

കൊ​ച്ചി: കേരളത്തിന്റെ അ​ഭി​മാ​ന പ​ദ്ധ​തി​യാ​യ കൊ​ച്ചി മെ​ട്രോ​യു​ടെ തൈ​ക്കു​ടം-​പേ​ട്ട പാതയിൽ ഇന്ന് രാവിലെ ഏഴ് മുതൽ ഒ​ന്‍​പ​തു​വ​രെ പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തി. ഏ​ക​ദേ​ശം ഒ​ന്ന​ര കി​ലോ മീ​റ്റ​ര്‍ ദൂരമായിരുന്നു പ​രീ​ക്ഷ​ണ ഓ​ട്ടം. അ​ഞ്ചു കി​ലോ മീ​റ്റ​ര്‍​ വേ​ഗ​ത​യി​ലാ​യി​രു​ന്നു പരീക്ഷണ യാ​ത്ര.

കൊ​ച്ചി മെ​ട്രോ​യി​ലെ​യും ഡി​എം​ആ​ര്‍​സി​യി​ലെ​യും ഇ​ല​ക്ട്രി​ക്ക​ല്‍, ടെ​ക്നി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ​രീ​ക്ഷ​ണ ഓ​ട്ടം. 900 യാ​ത്ര​ക്കാ​രു​ടെ ശ​രാ​ശ​രി ഭാ​ര​ത്തി​ന് സ​മാ​ന​മാ​യ മ​ണ​ല്‍ ചാ​ക്കു​ക​ള്‍ ട്രെ​യി​നി​ല്‍ നി​റ​ച്ചാ​യി​രു​ന്നു യാ​ത്ര. പ​രീ​ക്ഷ​ണ​യോ​ട്ടം വി​ജ​യ​ക​ര​മാ​യി​രുന്നു എന്ന് അധികൃതർ അറിയിച്ചു. ഈ റൂ​ട്ടി​ലെ 90 ശ​ത​മാ​നം ജോ​ലി​ക​ളും ഇ​തി​നോ​ട​കം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്.

പ​രീ​ക്ഷ​ണ ഓ​ട്ടം വി​ജ​യി​ക്കു​ന്ന​തോ​ടെ അ​ടു​ത്ത​മാ​സം അ​വ​സാ​ന​ത്തോ​ടെ ഈ ​സെ​ക്ഷ​നി​ല്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ.

You might also like

Comments are closed.