Times Kerala

ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടംനേടി ഫോറന്‍സികിന്റെ ട്രെയിലര്‍…!

 
ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടംനേടി ഫോറന്‍സികിന്റെ ട്രെയിലര്‍…!

ടൊവിനോ തോമസിനെ നായകനാക്കി നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ഒരുക്കുന്ന ചിത്രമാണ് ‘ഫോറന്‍സിക്’. ടൊവിനോ ഫോറന്‍സിക് ഉദ്യോഗസ്ഥനായി എത്തുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് ആണ് നായിക.രഞ്ജി പണിക്കര്‍, റെബ മോണിക്ക ജോണ്‍, പ്രതാപ് പോത്തന്‍, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇപ്പോളിതാ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടംനേടി ഫോറന്‍സികിന്റെ ട്രെയിലര്‍.

നെവിസ് സോവ്യര്‍, സിജു മാത്യു എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജെയ്ക്സ് ബിജോയ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

Related Topics

Share this story