Times Kerala

റിമ കല്ലിങ്കല്‍ വേഷമിടുന്ന ‘സിന്ദഗി ഇന്‍ ഷോട്ട്’ വെബ് സീരിസ് ട്രെയ്‌ലര്‍ പുറത്തുവിട്ടു

 
റിമ കല്ലിങ്കല്‍ വേഷമിടുന്ന ‘സിന്ദഗി ഇന്‍ ഷോട്ട്’ വെബ് സീരിസ് ട്രെയ്‌ലര്‍ പുറത്തുവിട്ടു

റിമ കല്ലിങ്കല്‍ വേഷമിടുന്ന ‘സിന്ദഗി ഇന്‍ ഷോട്ട്’ വെബ് സീരിസ് ട്രെയ്‌ലര്‍ പുറത്തുവിട്ടു. വ്യത്യസ്ത കഥാപശ്ചാത്തലമുള്ള ഏഴ് ഫ്‌ളിപ്കാര്‍ട്ട് വീഡിയോ സീരിസുകളായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ‘സണ്ണി സൈഡ് ഊപര്‍’ എന്ന ഹ്രസ്വചിത്രത്തിലാണ് റിമ അഭിനയിക്കുന്നത്.

വിജേത കുമാര്‍ ആണ് സംവിധായിക. ഗൗതം ഗോവിന്ദ് ശര്‍മ്മ, പുനര്‍വാസു നായിക്, രാകേഷ് സെയിന്‍, സ്മൃതിക പാണിഗ്രഹി, താഹിറ കശ്യപ് ഖുറാന, ഡോ വിനയ് ഛവാല്‍ എന്നിവരാണ് മറ്റ് സംവിധായകര്‍. ‘ഛാജു കേ ദഹി ഭല്ലേ’, ‘നാനോ സോ ഫോബിയ’, ‘സ്വാഹ’, ‘പിന്നി’, ‘സ്ലീപ്പിംഗ് പാര്‍ട്ണര്‍’, ‘താപ്പട്’ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.

Related Topics

Share this story