Times Kerala

കൂവലിന് പകരം കയ്യടി നീതയ്ക്ക് കിട്ടുന്നത് ഭയങ്കര കാര്യമാണ്, അത് അവരുടെ പ്രാക്ടീസ് കൊണ്ടാണ്,  അല്ലെങ്കില്‍ ഭയങ്കര ട്രാജഡി ആയിപ്പോകുമായിരുന്നു.’‘ദ കുങ്ഫു മാസ്റ്റര്‍’ ചിത്രത്തെ കുറിച്ച് ലാല്‍ ജോസ്

 
കൂവലിന് പകരം കയ്യടി നീതയ്ക്ക് കിട്ടുന്നത് ഭയങ്കര കാര്യമാണ്, അത് അവരുടെ പ്രാക്ടീസ് കൊണ്ടാണ്,  അല്ലെങ്കില്‍ ഭയങ്കര ട്രാജഡി ആയിപ്പോകുമായിരുന്നു.’‘ദ കുങ്ഫു മാസ്റ്റര്‍’ ചിത്രത്തെ കുറിച്ച് ലാല്‍ ജോസ്

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ദ കുങ്ഫു മാസ്റ്റര്‍’.  നിതാ പിള്ളയായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംവിധായകന്‍ ലാല്‍ ജോസ് പറഞ്ഞ കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് എബ്രിഡ് ഷൈന്‍.

എബ്രിഡ് ഷൈന്റെ വാക്കുകൾ ഇങ്ങനെ ;

‘ലാല്‍ജോസ് സാര്‍ വിളിച്ചിട്ട് നീതയെ കുറിച്ചാണ് ആദ്യം പറഞ്ഞത്. അവള് കലക്കി എന്ന് പറഞ്ഞു. ഫോണില്‍ വിളിച്ച് സംസാരിച്ചു. അതിന് ശേഷം സാര്‍ എന്നോട് പറയുകയാണ്. ഇതിന്റെ കുങ്ഫു മൂവ്‌മെന്റ് ആനിമല്‍ സ്‌റ്റൈലില്‍ നില്‍ക്കുകയാണ്. അല്ലെങ്കില്‍ ഒരു ഈഗിളിനെപ്പോലെ. അത്തരത്തിലുള്ള നില്‍പ്പ് നിന്ന്, സാധാരണ ഒരു ഫൈറ്റര്‍ അങ്ങനെ നില്‍ക്കില്ലല്ലോ.’

ഒറ്റക്കാലില്‍ ഈഗിളിനെ പോലെ ഒരു പെണ്‍കുട്ടി നില്‍ക്കുന്ന ഒരു നില്‍പ്പ്.അത് പ്രോപ്പര്‍ അല്ലായിരുന്നുവെങ്കില്‍ കേരളത്തിന്റെ അങ്ങോളമിങ്ങോളം കൂവല്‍കിട്ടുമായിരുന്നെന്ന് സാര്‍ പറഞ്ഞു. കൂവലിന് പകരം കയ്യടി നീതയ്ക്ക് കിട്ടുന്നത് ഭയങ്കര കാര്യമാണ്. അത് അവരുടെ പ്രാക്ടീസ് കൊണ്ടാണ്. അങ്ങനെ അല്ലെങ്കില്‍ ഭയങ്കര ട്രാജഡി ആയിപ്പോകുമായിരുന്നു.’ കൗമുദിയുമായുള്ള അഭിമുഖത്തില്‍ എബ്രിഡ് ഷൈന്‍ പറഞ്ഞു.

Related Topics

Share this story