Nature

ഇന്‍സ്റ്റാഗ്രാമില്‍ വൈറലായി 92 കാരി ഹെലന്‍ മുത്തശ്ശി

ഇന്‍സ്റ്റാഗ്രാമില്‍ വൈറലായി ഹെലന്‍ മുത്തശ്ശി. പ്രായം ഒരു പ്രശ്‌നമേയല്ലെന്നാണ് ഹെലന്‍ രൂത്ത് വാന്‍ വിങ്കില്‍ എന്ന മുത്തശ്ശി പറയുന്നത്. ബാഡി വിങ്കിള്‍ എന്ന പേരിലാണ് ഇന്‍സ്റ്റാഗ്രാം പ്രൊഫൈൽ.

ഈ 92 കാരി മുത്തശ്ശിക്ക് 3 മില്യണ്‍ ഫോള്ളോവേഴ്സാണ് ഉള്ളത്. ഹോളിവുഡ് താരങ്ങളും ഗായകരും ഉള്‍പ്പെടെ അനേകം പ്രമുഖരാണ് മുത്തശ്ശിയുടെ ഫോളോവേഴ്സ്. മുത്തശ്ശിയുടെ ഫാഷന്‍ സെന്‍സ് തന്നെയാണ് മുത്തശ്ശിയെ സോഷ്യല്‍ മീഡിയയിലെ താരമാക്കിയത്. 2014-ലാണ് ആദ്യമായി പോസ്റ്റ് ഇടാൻ തുടങ്ങിയത്. കൊച്ചു മകള്‍ എടുത്ത ചിത്രമായിരുന്നു ഹെലന്‍ ആദ്യം പോസ്റ്റ് ചെയ്തത്. ന്യൂജെന്‍ വേഷങ്ങള്‍ ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ ഹെലന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.