Times Kerala

‘ഉണ്ട’ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സിനിമാ കമ്പനിയെ കുറ്റവിമുക്തമാക്കി വനം പരിസ്ഥിതി മന്ത്രാലയ റിപ്പോര്‍ട്ട്

 
‘ഉണ്ട’ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സിനിമാ കമ്പനിയെ കുറ്റവിമുക്തമാക്കി വനം പരിസ്ഥിതി മന്ത്രാലയ റിപ്പോര്‍ട്ട്

‘ഉണ്ട’ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സിനിമാ കമ്പനിയെ കുറ്റവിമുക്തമാക്കി വനം പരിസ്ഥിതി മന്ത്രാലയ റിപ്പോര്‍ട്ട്. ഷൂട്ടിങ്ങിനായി വനത്തില്‍ കാര്യമായ നശീകരണപ്രവര്‍ത്തനങ്ങള്‍ നടന്നില്ലെന്നും പുറമെനിന്ന് മണ്ണ് കൊണ്ടുവന്നിട്ടത് വനംവകുപ്പ് തന്നെ അറ്റകുറ്റപ്പണി നടത്തി സംരക്ഷിച്ചുപോരുന്ന റോഡിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ചെറിയ  അളവിലുള്ള മണ്ണ് വനംവകുപ്പിനുതന്നെ നീക്കംചെയ്യാവുന്നതേ ഉള്ളൂ. ഇതിന്റെ ചെലവ് സിനിമാക്കമ്പനിയില്‍നിന്ന് ഈടാക്കിയാല്‍ മതിയാകും. അനുമതിയില്ലാതെ പുറമെനിന്നുള്ള മണ്ണുകൊണ്ടുവന്നിട്ടതിന് കമ്പനി മുന്‍കൂറായി കെട്ടിവെച്ചരിക്കുന്ന തുക സര്‍ക്കാരിലേക്ക് കണ്ടുകെട്ടാമെന്നും റിപ്പോര്‍ട്ട് പറയുന്നു.

Related Topics

Share this story