Times Kerala

കാര്‍ത്തി ചിത്രം  കൈതി ഹിന്ദിയിലേക്ക്; നായകനായി ‘ഹൃതിക്ക്’

 
കാര്‍ത്തി ചിത്രം  കൈതി ഹിന്ദിയിലേക്ക്; നായകനായി ‘ഹൃതിക്ക്’

കാര്‍ത്തി നായകനായെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കൈതി.  പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരേപോലെ നേടിയെടുത്തു. 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച  ചിത്രം ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെടുകയാണ്. ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥീരീകരണം ഉണ്ടായെങ്കിലും കഥാപാത്രങ്ങളെ വെളിപ്പെടുത്തിയിട്ടില്ല. എന്നാലിപ്പോള്‍ ചിത്രത്തിനായി അണിയറക്കാര്‍ ഹൃതിക്ക് റോഷനെ സമീപിച്ചതായാണ് പുതിയ വാര്‍ത്ത.

റിയലന്‍സ് എന്റര്‍ടെയിന്‍മെന്റ് ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സുമായി ചേര്‍ന്നാണ് കൈതിയുടെ ഹിന്ദി റീമേക്ക് നിര്‍മ്മിക്കുന്നത്.

Related Topics

Share this story