Times Kerala

‘ ആ സെൽഫി എനിക്ക് ഇഷ്ടമായില്ല’ ഭാര്യയുടെ ജനനേന്ദ്രിയം സൂപ്പര്‍ഗ്ലൂ കൊണ്ട് ഒട്ടിച്ചു ഭർത്താവ് .!!

 
‘ ആ സെൽഫി എനിക്ക് ഇഷ്ടമായില്ല’ ഭാര്യയുടെ ജനനേന്ദ്രിയം സൂപ്പര്‍ഗ്ലൂ കൊണ്ട് ഒട്ടിച്ചു ഭർത്താവ് .!!

സംശയരോഗം സമൂഹത്തിൽ ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ. സംശയരോഗം പല കുടുംബങ്ങളുടെയും അടിവേര് തന്നെ ഇളക്കുന്ന അവസ്ഥയും കുറവല്ല അത്തരത്തിൽ ഒരു സംഭവമാണ് ഖത്തറിൽ നടന്നത്. സംശയരോഗം ബാധിച്ച് ഭര്‍ത്താവ് ഭാര്യയുടെ ജനനേന്ദ്രിയം ശക്തിയേറിയ പശ കൊണ്ട് ഒട്ടിച്ചു. ഖത്തര്‍ ദോഹ സ്വദേശിയായ ബിസിനസ് കാരന്‍ തന്റെ ഭാര്യയോട് ഈ കടും കൈ പ്രവര്‍ത്തിച്ചത്. സംഭവത്തില്‍ ഇയാള്‍ക്ക് കോടതിയില്‍ പിഴ അടയ്‌ക്കേണ്ടി വന്നു.

ഭാര്യ അവരുടെ ബന്ധുവായ 12 വയസുകാരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്യുകയും പാദങ്ങള്‍ മാത്രം കാണുന്ന സെല്‍ഫി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തത് തനിയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല.അതിനാലാണ് ജനനേന്ദ്രിയം ഗ്ലൂ കൊണ്ട് ഒട്ടിച്ചതെന്നായിരുന്നു ഭർത്താവിന്റെ ഭാഷ്യം. ജനനേന്ദ്രിയം പശതേച്ച് ഒട്ടിച്ചതിനാല്‍ യുവതിയ്ക്ക് പ്രാഥമിക കൃത്യം പോലും നിര്‍വഹിയ്ക്കാനാവാതെയായി. വേദനകൊണ്ട് പുളഞ്ഞ യുവതിയെ ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജനനേന്ദ്രിയത്തില്‍ നിന്നും പശ നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്ക് ഏറെ പണിപ്പെടേണ്ടിവന്നു.

യുവതിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മൂപ്പത്തിമൂന്ന് കാരനായ ഭര്‍ത്താവിനെ പൊലീസ് പിടികൂടി ശരിയത്ത് കോടതിയിലെത്തിച്ചു. എന്നാല്‍ ഭര്‍ത്താവിന്റെ വാദം അംഗീകരിച്ച ജഡ്ജ് മുഹമ്മദ് ബിന്‍ സാദന്‍ കാല്‍പ്പാദം പുറത്തു കാണുന്ന ഫോട്ടോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനും ആണ്‍കുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്തതിനും യുവതിയ്ക്ക് 100 ചാട്ടയടി ശിക്ഷ വിധിക്കുകയായിരുന്നു.പശ കൊണ്ട് ഭാര്യയുടെ ജനനേന്ദ്രിയം ഒട്ടിച്ച കുറ്റത്തിന് ഭര്‍ത്താവിന് 40 റിയാല്‍ പിഴയടയ്ക്കാനും വിധിച്ചു. ഒപ്പം ഇനി ഒലൊരിക്കലും ഭാര്യയുടെ ജനനേന്ദ്രിയം പശ കൊണ്ട് ഒട്ടിക്കരുതെന്ന താക്കീതം നല്‍കി ശരിയത്ത് കോടതി ഇരുവരേയും വിട്ടയച്ചു.

Related Topics

Share this story