Times Kerala

നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി  നാടിന്റെ യശസ്സുയര്‍ത്തിയ വലിയ മനുഷ്യനായിരുന്നു കുഞ്ഞാലിമരക്കാര്‍, അതു നാടിനോടു പറയേണ്ടത് എന്റെ കടമയാണ് ;പ്രിയദര്‍ശന്‍

 
നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി  നാടിന്റെ യശസ്സുയര്‍ത്തിയ വലിയ മനുഷ്യനായിരുന്നു കുഞ്ഞാലിമരക്കാര്‍, അതു നാടിനോടു പറയേണ്ടത് എന്റെ കടമയാണ് ;പ്രിയദര്‍ശന്‍

ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ടവയില്‍ വെച്ച് ഏറ്റവും മികച്ച ടെക്നിക്കല്‍ ബ്രില്ലന്റ് ചിത്രമായിരിക്കും മരക്കാര്‍ എന്ന് പ്രിയദര്‍ശന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.ഇപ്പോളിതാ നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി ഈ നാടിന്റെ യശസ്സുയര്‍ത്തിയ വലിയ മനുഷ്യനായിരുന്നു കുഞ്ഞാലിമര്ക്കാരെന്നും അതു നാടിനോടു പറയേണ്ടതു തന്റെ കൂടി കടമയാണെന്നും പ്രിയദര്‍ശന്‍ പറയുന്നു. ചിത്രം മാര്‍ച്ച് 26- നാണ് തിയേറ്ററുകളിലെത്തുക.

‘പലരും ചോദിച്ചു എന്തിനാണ് കുഞ്ഞാലിമരയ്ക്കാരുടെ കഥ തേടി പോയതെന്ന്. പലരും കരുതുന്നു കുഞ്ഞാലിമരക്കാര്‍ ഏതോ നാട്ടിലെ ഒരു പടയാളിമാത്രമാണെന്ന്. മഹാത്മാഗാന്ധി, സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍,ശിവജി മഹാരാജ്,വേലുത്തമ്പി ദളവ, പഴശ്ശിരാജ എന്നിവരെപ്പോലെ നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി ഈ നാടിന്റെ യശസ്സുയര്‍ത്തിയ വലിയ മനുഷ്യനായിരുന്നു കുഞ്ഞാലിമരക്കാര്‍. അതു നാടിനോടു പറയേണ്ടതു എന്റെ കൂടി കടമയാണ്. ഞാന്‍ പറയുന്നതു ആ കുഞ്ഞാലിമരക്കാരുടെ കഥയാണ്.’ പ്രിയദര്‍ശന്‍ വ്യക്തമാക്കി.

Related Topics

Share this story