Times Kerala

കൊറോണ വൈറസ്: കോണ്ടം കിട്ടാനില്ല,​ സിംഗപ്പൂരില്‍ ജനസംഖ്യ കൂടുമെന്ന് ട്വീറ്റ്; പ്രതികരണവുമായി പ്രധാനമന്ത്രി

 
കൊറോണ വൈറസ്: കോണ്ടം കിട്ടാനില്ല,​ സിംഗപ്പൂരില്‍ ജനസംഖ്യ കൂടുമെന്ന് ട്വീറ്റ്; പ്രതികരണവുമായി പ്രധാനമന്ത്രി

ചൈനയിൽ പിറവിയെടുത്ത കൊറോണ വൈറസ് ബാധ ലോകം മുഴുവൻ വ്യാപിക്കുന്ന അവസ്ഥയിലാണ്. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 1483 ആണ്. ദിവസവും നൂറിലേറെപ്പേർ മരിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ എല്ലാ രാജ്യങ്ങളും പല രീതിയിലുള്ള മുന്‍കരുതലുകളും പ്രതിരോധ മാര്‍ഗ്ഗങ്ങളും സ്വീകരിച്ചു വരികയാണ്. മിക്ക രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് ചൈനയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊറോണ വൈറസ് പരത്തുന്ന രോഗത്തിന്റെ ഔദ്യോഗിക പേര് ഇനി മുതല്‍ കോവിഡ് -19 എന്നായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആശങ്കയും ഭീതിയും വര്‍ദ്ധിച്ചതോടെ ജനങ്ങളെല്ലാം മാസ്‌ക്കും മറ്റും ധരിച്ചാണ് തെരുവുകളില്‍ ഇറങ്ങുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിലെ പല മെഡിക്കല്‍ സ്റ്റോറുകളിലും ഗുണമേന്മയുള്ള മാസ്‌കുകള്‍ കിട്ടാനില്ല. എന്നാല്‍ സിംഗപ്പൂരില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന കൗതുകകരമായ ഒരു വാര്‍ത്തയാണ്. കൊറോണ പടര്‍ന്ന സാഹചര്യത്തില്‍ സിംഗപ്പൂരിലെ മിക്ക കടകളിലും ‘കോണ്ടം’ സ്റ്റോക്കില്ലാത്ത അവസ്ഥയാണ്. കൊറോണ പടരാതിരിക്കാന്‍ ആളുകള്‍ കോണ്ടം ഗ്ലൗസായി ഉപയോഗിക്കുന്ന സാഹചര്യം ഉണ്ടായതോടെയാണിത്. കോണ്ടം ഗ്ലൗസായി ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോണ്ടം ലഭിക്കാത്ത അവസ്ഥയെ പരിഹസിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.

കോണ്ടം ലഭിച്ചില്ലെങ്കില്‍ അടുത്തകാലത്ത് തന്നെ സിംഗപ്പൂരില്‍ ജനസംഖ്യ വര്‍ദ്ധിക്കുമെന്നായിരുന്നു ഒരാള്‍ ട്വീറ്റ് ചെയ്തത്. മിസിംഗപ്പൂര്‍ ജനതയിലുണ്ടായ ഭീതി എത്രത്തോളമാണെന്ന് തെളിയിക്കുന്നതാണിത്. സംഭവം ശ്രദ്ധയില്‍പ്പെട്ട സിംഗപ്പൂര്‍ പ്രധാനമന്ത്രി പ്രതികരണവുമായി രംഗത്തെത്തി. ഭയം വൈറസിനേക്കാള്‍ നിങ്ങളുടെ ശരീരത്തെ ദോഷം ചെയ്യുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ സന്ദേശം. അതേസമയം, 18 മാസത്തിനുള്ളില്‍ വൈറസിനുള്ള വാക്‌സിന്‍ തയ്യാറാകുമെന്നും നിലവിലുള്ള എല്ലാ സജ്ജീകരണങ്ങളും വച്ച്‌ വൈറസിനെ നേരിടാമെന്നും ലോകാരോഗ്യ സംഘടനയുടെ അദ്ധ്യക്ഷന്‍ ടെട്രോസ് അധനം ഗെബ്രെയേസസ് ജനീവയില്‍ പറഞ്ഞു

Related Topics

Share this story