Times Kerala

വീഡിയോ കോള്‍ വഴി വിവാഹം നിശ്ചയം; വൈറലായി വീഡിയോ

 
വീഡിയോ കോള്‍ വഴി വിവാഹം നിശ്ചയം;  വൈറലായി വീഡിയോ

വീഡിയോ കോള്‍ വഴി വിവാഹനിശ്ചയം നടത്തുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വരനും വധുവും വീഡിയോ കോളില്‍ പ്രത്യക്ഷപ്പെട്ട് ഹിന്ദു ആചാര പ്രകാരം നടന്ന ഗുജറാത്തി വിവാഹ നിശ്ചയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് . വീഡിയോ കോള്‍ വഴി നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ ഫോണില്‍ തിലകമണിയിക്കുന്നതും പട്ടു പുതയ്ക്കുന്നതും കാണാം.

ഗുജറാത്തി കുടുംബമാണ് ഇത്തരത്തില്‍ ഡിജിറ്റല്‍ മാധ്യമത്തിലൂടെ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടത്തി വൈറലായത്. പ്രതിശ്രുധ വധുവും വരനും വീഡിയോകോളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വിവാഹനിശ്ചയ ചടങ്ങുകള്‍ പുരോഗമിക്കുകയായിരുന്നു. ചടങ്ങില്‍ യുവതിയെ തിലകമണിയിക്കുന്ന ചടങ്ങുണ്ട്. ആ തിലകമാവട്ടെ യുവതി പ്രത്യക്ഷപ്പെട്ട ഫോണിന്റെ സ്‌ക്രീനിലാണ് അണിയിക്കുന്നത്.

സംഭവം എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്. വീഡിയോക്ക് നിരവധി മോശം കമന്റുകളും അതോടൊപ്പം നല്ല കമന്റുകളും ലഭിക്കുന്നുണ്ട്.നാളെ ഇനി ഇവര്‍ കല്ല്യാണവും വീഡിയോ കോള്‍ വഴി നടത്തുമോ എന്നാണ് എല്ലാവരും ചോദിക്കുന്നത്.

Related Topics

Share this story