Nature

നെടുമ്പാശേരിയിൽ വീണ്ടും സ്വർണ്ണ വേട്ട; രണ്ടു യാത്രക്കാരിൽ നിന്നും സ്വർണം പിടികൂടി

നെ​ടു​മ്പാ​ശേ​രി: നെടുമ്പാശേരി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക്വാ​ലാ​ലം​പൂ​ർ, ദുബായി എന്നിവടങ്ങളിൽ നിന്നും എ​ത്തി​യ ര​ണ്ട് യാ​ത്ര​ക്കാ​രി​ൽ ​നിന്നും കസ്റ്റംസ് സ്വ​ർ​ണം പിടികൂടി.

പു​ല​ർ​ച്ചെ ക്വാ​ലാ​ലം​പൂ​രി​ൽ​നി​ന്നും കൊ​ച്ചി​യി​ലെ​ത്തി​യ ചെ​ന്നൈ സ്വദേശി ആ​ബി​ദ ബാ​നു​വി​ൽ നി​ന്ന് 18 ല​ക്ഷം രൂ​പ വി​ല​വ​രുന്ന 356 ഗ്രാം ​സ്വ​ർ​ണം കസ്റ്റംസ് പിടികൂടി. അ​ടി​വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം കണ്ടെത്തിയത്.

ദു​ബാ​യി​യി​ൽ നി​ന്നും പു​ല​ർ​ച്ചെ 5.30ന് എത്തിയ മ​ല​പ്പു​റം സ്വദേശി ജാ​ബി​റി​ൽ​ നി​ന്നു 174 ഗ്രാം ​സ്വ​ർ​ണം പിടിച്ചെടുത്തു. സ്വ​ർ​ണം മാ​ല​യാ​ക്കി ബാ​ഗി​ൽ സൂക്ഷിച്ചിരുന്ന നിലയിൽ ആയിരുന്നു.

You might also like

Comments are closed.