Times Kerala

ഹലാൽ ലൗ സ്റ്റോറി’ എന്ന ചിത്രത്തിൽ അതിഥി  വേഷത്തിൽ പാർവതി തിരുവോത്ത് 

 
ഹലാൽ ലൗ സ്റ്റോറി’ എന്ന ചിത്രത്തിൽ അതിഥി  വേഷത്തിൽ പാർവതി തിരുവോത്ത് 

സക്കരിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഹലാൽ ലൗ സ്റ്റോറി’.  ചിത്രത്തിൽ അതിഥി വേഷത്തിൽ  പാർവതി തിരുവോത്ത് എത്തുന്നു. ആദ്യമായാണ് പാർവ്വതി ഒരു ചിത്രത്തിൽ അതിഥി  എത്തുന്നത്. ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

“വ്യത്യസ്തമായ ഒരു ജോണറിലുള്ള സിനിമയുടെ ഭാഗമാകാൻ എനിക്ക് എപ്പോഴും ആഗ്രഹമുണ്ടായിരുന്നു. ഞാൻ ചെയ്ത സാധാരണ സിനിമകളിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് ഹലാൽ ലവ് സ്റ്റോറി. എനിക്ക് സിനിമയെക്കുറിച്ച് കൂടുതൽ പറയാൻ കഴിയില്ല. പക്ഷെ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പരീക്ഷണം നടത്തുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്,” പാർവ്വതി പറഞ്ഞു.

Related Topics

Share this story