Times Kerala

ഹര്‍ദിക് പട്ടേലിനെ കഴിഞ്ഞ 20ദിവസമായി കാണാനില്ല; പരാതിയുമായി ഭാര്യ

 
ഹര്‍ദിക് പട്ടേലിനെ കഴിഞ്ഞ 20ദിവസമായി കാണാനില്ല; പരാതിയുമായി ഭാര്യ

അഹമ്മദാബാദ്: പട്ടീദാര്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേലിനെ കഴിഞ്ഞ 20ദിവസമായി കാണാനില്ലെന്ന പരാതിയുമായി ഭാര്യ കിഞ്ജല്‍ പട്ടേൽ രംഗത്ത്.. ഗുജറാത്ത് ഭരണകൂടം തന്റെ ഭര്‍ത്താവിനെ ലക്ഷ്യം വെക്കുകയാണെന്നും കഴിഞ്ഞ 20 ദിവസമായി തന്റെ ഭര്‍ത്താവിനെക്കാണാനില്ലെന്നും അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവുമില്ലെന്നുമാണ് ഭാര്യ പരാതിയിൽ പറയുന്നത്. കിഞ്ജല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്‌.

‘പട്ടേല്‍ സമരത്തിന്റെ പേരിലുള്ള കേസുകള്‍ ചുമത്തി ഹര്‍ദിക് പട്ടേലിനെ സര്‍ക്കാര്‍ വേട്ടയാടുകയാണ്. അന്ന് ഹര്‍ദിക്കിനൊപ്പം സമരത്തിനുണ്ടായിരുന്ന മറ്റ് നേതാക്കളുടെ പേരില്‍ കേസെടുക്കുന്നില്ല. അവരിപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്’ കിഞ്ജല്‍ പട്ടേല്‍ പറഞ്ഞു.

Related Topics

Share this story