Times Kerala

റെനോ 2 എഫിന് വീണ്ടും വില കുറച്ച്  ഓപ്പോ…!

 
റെനോ 2 എഫിന് വീണ്ടും വില കുറച്ച്  ഓപ്പോ…!

റെനോ 2 എഫിന് വീണ്ടും വില കുറച്ച്  ഓപ്പോ പ്രഖ്യാപിച്ചു. റെനോ 2 എഫിന് ഇപ്പോള്‍ 2,000 രൂപയ്ക്ക് വില കുറച്ചു 21,990 രൂപയ്ക്കാണ് വില്‍ക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ഇത് രണ്ടാമത്തെ വിലക്കുറവാണ്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് അവസാനമായി വില കുറച്ചത്. അന്ന് വില 2,000 രൂപ കുറഞ്ഞ് 23,990 രൂപയാക്കി മാറ്റി. ഓപ്പോ റെനോ 2 എഫ് ഓഗസ്റ്റില്‍ 25,990 രൂപയ്ക്കാണു പുറത്തിറക്കിയത്.

ഇപ്പോള്‍ 21,990 രൂപ വിലയുള്ള ഓപ്പോ റിനോ 2 എഫ്, ആമസോണ്‍ ഇന്ത്യ വെബ്‌സൈറ്റില്‍ നിന്നും രാജ്യത്തെ ഓഫ്‌ലൈന്‍ റീട്ടെയിലര്‍മാരില്‍ നിന്നും വാങ്ങാന്‍ ലഭ്യമാണ്. ആമസോണ്‍ ഡോട്ട് ഇനില്‍ നിന്ന് ഫോണ്‍ വാങ്ങുമ്പോള്‍, എക്‌സ്‌ചേഞ്ചില്‍ 10,550 വരെ കിഴിവ്, നോകോസ്റ്റ് ഇഎംഐ, ആക്‌സിസ് ബാങ്ക് കാര്‍ഡുകളില്‍ 10 ശതമാനം തല്‍ക്ഷണ കിഴിവ് 3,000 രൂപ വരെ, 5 ശതമാനം കിഴിവ് 1,500 രൂപ വരെ ലഭിക്കും. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തിയ ഇഎംഐ ഇടപാട്, എച്ച്എസ്ബിസി ക്യാഷ്ബാക്ക് കാര്‍ഡിന് 5 ശതമാനം കിഴിവ് എന്നിവയും അതിലേറെയും ഇപ്പോള്‍ സ്വന്തമാക്കാം.

Related Topics

Share this story