Times Kerala

നിയന്ത്രിക്കാനാകാതെ കൊറോണ; മരണസംഖ്യ 1,483

 
നിയന്ത്രിക്കാനാകാതെ കൊറോണ; മരണസംഖ്യ 1,483

ബെയ്ജിംഗ്: കൊ​റോ​ണ വൈ​റ​സി​ല്‍ മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു. ഏ​റ്റ​വു​മൊ​ടു​വി​ൽ പു​റ​ത്തു​വ​ന്ന ക​ണ​ക്കു​ക​ൾ പ്ര​കാ​രം ചൈ​ന​യി​ൽ മ​ര​ണ​സം​ഖ്യ 1,483 ക​ട​ന്നു. രോ​ഗ​ബാ​ധ ഇ​നി​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.രോഗം ബാധിച്ച് ഇന്നലെ 116 പേർ ചൈനയിൽ മരിച്ചു. 64,600 പേർക്ക് രോഗം സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് ഇന്നലെ ജപ്പാനിൽ 80 വയസുകാരി മരിച്ചിരുന്നു. ജപ്പാനിലെ ആദ്യ കൊറോണ മരണമാണിത്. ചൈനയ്ക്ക് പുറത്ത് കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ജപ്പാൻ. ഹോങ്കോങ്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലും ഒരോ മരണം വീതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Related Topics

Share this story