Times Kerala

100 കുട്ടികള്‍ക്ക് സൗജന്യ വിമാനയാത്രയുമായി നടൻ  സൂര്യ

 
100 കുട്ടികള്‍ക്ക് സൗജന്യ വിമാനയാത്രയുമായി നടൻ  സൂര്യ

നടൻ സൂര്യ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സുരറൈ പോട്രി’.ചിത്രത്തിലെ  ഗാനം വിമാനത്തിൽ ലോഞ്ച് ചെയ്യുന്നു.  വിമാനത്തിൽ ഇതുവരെ യാത്ര ചെയ്യാത്ത 100 കുട്ടികൾക്ക് മുന്നിലാണ് ഗാനം ലോഞ്ച് ചെയ്യുക എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്.

തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉപന്യാസ മത്സരം നടത്തിയിരുന്നു. അതിലെ വിജയികള്‍ക്കാണ് വിമാന യാത്രയ്ക്ക് അവസരം ലഭിക്കുന്നത്. സൂര്യയുടെ മൂപ്പത്തിയെട്ടാമത്തെ ചിത്രമാണിത്. മലയാളി താരം അപര്‍ണ മുരളിയാണ് നായിക. 2ഡി എന്റര്‍ടൈന്‍മെന്റ്‌സും സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗുനീത് മോംഘയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുധ കൊങ്ങര സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 21 ന് പുറത്തിറങ്ങും.

Related Topics

Share this story