Nature

ജാഗ്രത;മൂന്ന് ജില്ലകളിൽ താപനില ഉയരാൻ സാധ്യത..!

Ads by google

തിരുവനന്തപുരം: സംസ്​ഥാനത്തെ ചില ജില്ലകളിൽ ഫെബ്രുവരി ഇന്നുമുതൽ  മുതൽ അന്തരീക്ഷ താപനില ഉയരുമെന്ന്​ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ്​ താപനില ഉയരുക. സാധാരണ താപനിലയെക്കാൾ രണ്ട്​ മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ്​ പ്രവചനം.

കേന്ദ്ര കാലാവസ്ഥ വകുപ്പിൻെറ താപനില മാപിനികളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇതുവരെ രേഖപ്പെടുത്തപ്പെട്ട താപനില സർവകാല റെക്കോർഡുകൾ ഭേദിക്കുന്നതാണ്. വിവിധയിടങ്ങളിൽ താപനില 37 ഡിഗ്രി സെൽഷ്യസിനെക്കാൾ ഉയരുന്ന സാഹചര്യമാണുള്ളത്. ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിന് ജാഗ്രത പുലർത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.

You might also like

Leave A Reply

Your email address will not be published.