Nature

കൊറോണവൈറസ് ബാധ; ജപ്പാനില്‍ ആദ്യ മരണം സ്ഥിതീകരിച്ചു 

Ads by google

ടോക്കിയോ: ജപ്പാനില്‍ ആദ്യത്തെ കൊറോണ വൈറസ് മരണം റിപ്പോര്‍ട്ട് ചെയ്തു. ടോക്യോയ്ക്ക് സമീപം കനാഗവാ പ്രീഫെക്ചറില്‍ താമസിക്കുന്ന 80കാരിയാണ് മരിച്ചത്. ഇതാദ്യമായാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഒരു രോഗി ജപ്പാനില്‍ മരണപ്പെടുന്നത്.

അതേസമയം, ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1368 ആയി. ഇന്നലെ മാത്രം മരിച്ചത് 242 പേരാണ്. മരണം മുഴുവന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയിലാണ്. പുതിയതായി 14,840 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

You might also like

Leave A Reply

Your email address will not be published.