Nature

സാംസങ് എസ്10 സീരിസിന്‍റെ വിലകുറച്ചു

സാംസങ്ങിന്‍റെ ഫ്ലാഗ്ഷിപ് ഫോണുകളായ എസ്10 സീരിസിന്‍റെ വിലകുറച്ചു . എസ് 20 വിപണിയില്‍ എത്തിയതോടെയാണ് എസ്10 സീരീസുകളുടെ വിലകുറച്ചത് . ഗാലക്‌സി എസ് 10, ഗാലക്‌സി എസ് 10 +, ഗാലക്‌സി എസ് 10 ഇ എന്നീ ഫോണുകളുടെ വിലയാണ് കുറച്ചിരുക്കുന്നത്. എന്നാല്‍ സാംസങ് ഗാലക്സി നോട്ട് 10 ലൈറ്റിന്‍റെ വിലയിൽ മാറ്റമില്ല.

ഗാലക്‌സി എസ് 10, എസ് 10 + എന്നിവയ്ക്ക് 12,000 രൂപയും ഗാലക്‌സി എസ് 10 ഇയ്ക്ക് 8,000 രൂപയുമാണ് കുറച്ചിരിക്കുന്നത് . വിപണിയില്‍ നല്ല അഭിപ്രായം നേടിയ ഫോണുകള്‍ ആണ് എസ്10 സീരീസ്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.