chem

ചൈനയിൽ കപ്പലുകൾ കൂട്ടിയിടിച്ചു 32 പേരെ കാണാതായി

ബെയ്ജിംഗ്: ചൈനയിയൽ എണ്ണ കപ്പലും ചരക്കു കപ്പലും കൂട്ടിയിടിച്ച് 32 പേരെ കാണാതായി. ചൈയുടെ കിഴക്കൻ തീരത്ത് ശനിയാഴ്ച രാത്രി എട്ടിനായിരുന്നു അപകടം. എണ്ണ കപ്പലിലെ ജീവനക്കാരെയാണ് കാണാതായത്.

30 ഇറാനിയൻ പൗരന്മാരെയും രണ്ട് ബംഗ്ലാദേശികളെയുമാണ് കാണാതായിരിക്കുന്നതെന്നും ചരക്കു കപ്പലിലെ 21 ജീവനക്കാരെ രക്ഷിച്ചതായും അധികൃതർ അറിയിച്ചു. കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ പുരോഗമിച്ചു വരികയാണ്. ചൈനയും ദക്ഷിണകൊറിയയുമാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!
You might also like

Comments are closed.