Times Kerala

ഞാനെന്താണോ മനസ്സില്‍ കാണുന്നത് അതിന്റെ നൂറിരട്ടി അഭിനയത്തിലൂടെ മഞ്ജു തിരിച്ച് തരാറുണ്ട്; മഞ്ജു വാര്യരെക്കുറിച്ച്‌ റോഷന്‍ ആന്‍ഡ്രൂസ്!

 
ഞാനെന്താണോ മനസ്സില്‍ കാണുന്നത് അതിന്റെ നൂറിരട്ടി അഭിനയത്തിലൂടെ മഞ്ജു തിരിച്ച് തരാറുണ്ട്; മഞ്ജു വാര്യരെക്കുറിച്ച്‌ റോഷന്‍ ആന്‍ഡ്രൂസ്!

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് പ്രിയ താരം മഞ്ജുവാര്യര്‍.താരത്തിന്‍റെ ചിത്രങ്ങളൊക്കെ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളക്ക് ശേഷം  ഹൗ ഓള്‍ഡ് ആര്‍യൂ എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു വാര്യര്‍ തിരിച്ചെത്തിയത്. ഇപ്പോളിതാ മഞ്ജു വാര്യരുമായുള്ള ആത്മബന്ധത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് റോഷന്‍ ആന്‍ഡ്രൂസ്.

ഹൗ ഓള്‍ഡ് ആര്‍യൂ എന്ന ചിത്രത്തിലേക്ക് മഞ്ജുവല്ലാതെ മറ്റൊരു ഓപ്ഷനുണ്ടായിരുന്നില്ലെന്ന് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. പ്രശസ്ത മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. ഞാനെന്താണോ മനസ്സില്‍ കാണുന്നത് അതിന്‍രെ നൂറിരട്ടി മഞ്ജു അഭിനയത്തിലൂടെ തിരിച്ച് തരാറുണ്ടെന്ന് അദ്ദേഹം പറയുന്നു. മഞ്ജുവുമായി മാത്രമല്ല അവരുടെ കുടുംബവുമായും നല്ല അടുപ്പമുണ്ട്. ഇവിടം സ്വര്‍ഗമാണ് എന്ന ചിത്രത്തില്‍ മഞ്ജുവിന്റെ അച്ഛനെ അഭിനയിപ്പിച്ചിരുന്നു.

Related Topics

Share this story