Times Kerala

യുവാവിന് മൂന്നാം വിവാഹം, ഭർത്താവിനെ മണ്ഡപത്തിൽ കയറി ‘പഞ്ഞിക്കിട്ട്’ ആദ്യ ഭാര്യ..!!

 
യുവാവിന് മൂന്നാം വിവാഹം, ഭർത്താവിനെ മണ്ഡപത്തിൽ കയറി ‘പഞ്ഞിക്കിട്ട്’ ആദ്യ ഭാര്യ..!!

കറാച്ചി:യുവാവിന്റെ മൂന്നാം വിവാഹത്തിന് ക്ഷണിക്കാത്ത അതിഥിയിയായി എത്തി ഭര്‍ത്താവിന് ആദ്യഭാര്യ നൽകിയ സമ്മാനമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഭര്‍ത്താവിനെ വിവാഹവേദിയിൽ കയറി ഭാര്യ മര്‍ദ്ദിക്കുകയായിരുന്നു. പാകിസ്താനിലെ കറാച്ചിയിലാണ് സംഭവം. ബന്ധുക്കള്‍ക്ക് ഒപ്പമാണ് യുവതി വിവാഹത്തിന് എത്തിയത്. തുടര്‍ന്ന് ഭര്‍ത്താവിനെ ഇവര്‍ വേദിയില്‍ ഇട്ട് മര്‍ദ്ദിക്കുകയും വിവാഹ വസ്ത്രങ്ങള്‍ വലിച്ചു കീറി കളയുകയും ചെയ്തു.

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. നസീമാബാദ് സ്വദേശി ആസിഫ് റഫീഖിനെയാണ് ആദ്യ ഭാര്യ മദിഹ മൂന്നാം വിവാഹത്തിനിടെ സദസിന് മുന്നില്‍ വെച്ച് അവഹേളിച്ചത്. ആസിഫിന്റെ വിവാഹവിരുന്നിനിടെ വേദിയിലേക്ക് എത്തിയ മദിഹയും ബന്ധുക്കളും അതിഥികള്‍ക്ക് മുന്നില്‍ വെച്ച് ആസിഫിനെ മര്‍ദിക്കുകയും വിവാഹ വസ്ത്രങ്ങള്‍ കീറി കളയുകയും ആയിരുന്നു.

തുടര്‍ന്ന് പോലീസ് എത്തി ഇരു കൂട്ടരെയും കസ്റ്റഡിയില്‍ എടുത്തു. അതിനിടെ, പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ആസിഫിനെ മദിഹയുടെ ബന്ധുക്കള്‍ ചേര്‍ന്ന് പിടികൂടി. ഇരുവരോടും പ്രശ്നം പരിഹരിക്കാനായി കോടതിയെ സമീപിക്കാനാണ് പോലീസ് നിര്‍ദേശിച്ചിരിക്കുന്നത്.

Related Topics

Share this story