ഡമാസ്ക്കസ്: സിറിയയിൽ വിമതകേന്ദ്രങ്ങളിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാജ്യത്ത് വിമതരുടെ അവശേഷിക്കുന്ന ശക്തി കേന്ദ്രമായ കിഴക്കൻ ഗോട്ടയിലായിരുന്നു ആക്രമണം നടന്നത്.
കഴിഞ്ഞ 10 ദിവസമായി പ്രദേശത്ത് വ്യോമാക്രമണം തുടരുകയാണ്. ഹമ്യൂറിയയിൽ ഉണ്ടായ ആക്രമണത്തിൽ രണ്ടു കുട്ടികളുൾപ്പെടെ 12 പേരാണ് കൊല്ലപ്പെട്ടത്.