Nature

കുവൈറ്റില്‍ നഴ്‌സുമാര്‍ക്കും വിദേശി വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് വിലക്ക്

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നഴ്‌സുമാര്‍ക്കും വിദേശി വിദ്യാര്‍ത്ഥികള്‍ക്കും ഇനി പുതിയതായി ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ആഭ്യന്തരമന്ത്രാലയം . ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ഗതാഗത ഓപ്പറേഷന്‍സ് വിഭാഗം അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത കാര്യ അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായിഗാണ് നഴ്സുമാര്‍ വിദേശി വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പുതുതായി ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കരുതെന്നു ഉത്തരവിട്ടത് . ഇതിനോടകം ലൈസന്‍സോ, ലേണേഴ്‌സ് ലൈസന്‍സോ ലഭിച്ചവര്‍ക്ക് തീരുമാനം ബാധകമല്ലെന്ന് അധികൃതര്‍ അറിയിച്ചു .
കുവൈത്തില്‍ പ്രവാസികള്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിന് നിലവിലുള്ള നിബന്ധനകള്‍ ബാധകമല്ലാത്തവരായിരുന്നു നഴ്‍സുമാരും വിദ്യാര്‍ത്ഥികളും. എന്നാല്‍ ഇത് ഉപയോഗപ്പെടുത്തി ചില പ്രവാസികള്‍ ലൈസന്‍സ് നേടുന്നതിന് വേണ്ടിമാത്രം സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥികളായി രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് പഠനം തുടരാതിരിക്കുകയും ചെയ്യുന്നതായി അധികൃതര്‍ കണ്ടെത്തിയെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.