Times Kerala

അച്ഛന്‍ ആദ്യമായി തനിക്കൊരു മെസേജ് തിരിച്ചയച്ചു ‘ഐ ആം പ്രൗഡ് ഓഫ് യു’; പ്രിയദര്‍ശനെക്കുറിച്ച് കല്ല്യാണി

 
അച്ഛന്‍ ആദ്യമായി തനിക്കൊരു മെസേജ് തിരിച്ചയച്ചു ‘ഐ ആം പ്രൗഡ് ഓഫ് യു’; പ്രിയദര്‍ശനെക്കുറിച്ച് കല്ല്യാണി

അനൂപ് സത്യന്‍ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വരനെ ആവിശ്യമുണ്ട്’ . ദുല്‍ഖറാണ് കല്ല്യാണിയുടെ ജോഡിയായി അഭിനയിച്ചത്. അമ്മയായി പ്രിയനടി ശോഭനയും പ്രധാന കഥാപാത്രമായി സുരേഷ് ഗോപിയും വേഷമിട്ടു.

അച്ഛന്‍ സിനിമ കണ്ടിട്ട് എന്ത് അഭിപ്രായം പറഞ്ഞുവെന്ന് കല്ല്യാണിയോട് ചോദിച്ചപ്പോള്‍ കല്ല്യാണി പറഞ്ഞതിങ്ങനെ.. അച്ഛന്‍ സിനിമ കണ്ടിട്ടില്ല. സിനിമ കണ്ട ആളുകള്‍ ഒരുപാട് മെസേജുകള്‍ അച്ഛന് അയച്ചിരുന്നു. മെസേജുകളൊക്കെ വായിച്ചശേഷം അച്ഛന്‍ ആദ്യമായി തനിക്കൊരു മെസേജ് തിരിച്ചയച്ചു. ‘ഐ ആം പ്രൗഡ് ഓഫ് യു’ എന്നാണ് മെസേജിലുണ്ടായിരുന്നതെന്നു കല്ല്യാണി പറയുന്നു.

Related Topics

Share this story