Times Kerala

‘ചന്ദ്രലേഖ എന്ന സിനിമയ്ക്കായി എന്നെ വിളിച്ചിരുന്നു  പക്ഷേ പല കാരണങ്ങളാല്‍ അത് നടന്നില്ല, അതിന്റെ സങ്കടം എനിക്ക് ഇന്നുമുണ്ട്; മഞ്ജു വാര്യര്‍

 
‘ചന്ദ്രലേഖ എന്ന സിനിമയ്ക്കായി എന്നെ വിളിച്ചിരുന്നു  പക്ഷേ പല കാരണങ്ങളാല്‍ അത് നടന്നില്ല, അതിന്റെ സങ്കടം എനിക്ക് ഇന്നുമുണ്ട്; മഞ്ജു വാര്യര്‍

നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച പ്രിയദര്‍ശനൊപ്പം ഒരു ചിത്രം ചെയ്യുന്നതിന്റെ  സന്തോഷം പങ്കുവെച്ച് മഞ്ജു വാര്യര്‍. സുബൈദ എന്ന കഥാപാത്രത്തെയാണ് മഞ്ജു മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചന്ദ്രലേഖ എന്ന സിനിമയിലേക്ക് തന്നെ വിളിച്ചതാണെന്നും എന്നാല്‍ പല കാരണങ്ങളാല്‍ അത് നടന്നില്ലെന്നും ആ സങ്കടം തനിക്കിപ്പോഴും ഉണ്ടെന്നും മഞ്ജു പറയുന്നു.

‘എന്റെ കുട്ടിക്കാലത്തെ ജീവിതത്തില്‍ ഒരുപാട് നിറങ്ങള്‍ നിറച്ച സിനിമകള്‍ ചെയ്തവരാണ് പ്രിയദര്‍ശനും മോഹന്‍ലാലും. ചിത്രം, കിലുക്കം പോലുള്ള സിനിമകള്‍, കാലാപാനി അങ്ങനെ അത് ഏത് വിഭാഗത്തില്‍പെട്ട സിനിമകളാണെങ്കിലും അതൊക്കെ പ്രിയപ്പെട്ടതാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്തും പ്രിയദര്‍ശന്‍ സാറിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല.’

‘ചന്ദ്രലേഖ എന്ന സിനിമയ്ക്കായി എന്നെ വിളിച്ചിരുന്നു. പക്ഷേ പല കാരണങ്ങളാല്‍ അത് നടന്നില്ല. അതിന്റെ സങ്കടം എനിക്ക് ഇന്നുമുണ്ട്. ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം ആ അവസരം വീണ്ടും വന്നത് കുഞ്ഞാലിമരക്കാറിലാണ്. ഞാന്‍ മനസ്സിലാക്കിയതുവച്ച് മലയാളസിനിമയില്‍ ഇന്നേവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ സിനിമ. ഈ മഹാപ്രതിഭകള്‍ക്കൊപ്പം ഭാഗമാകാന്‍ സാധിച്ചത് തന്നെ ഭാഗ്യം. ഒട്ടേറെ വലിയ വലിയ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രവര്‍ത്തിക്കുന്നു.’

Related Topics

Share this story