Times Kerala

പീഡനക്കേസ്: ഉണ്ണിമുകുന്ദന്‍ ഭീഷണിപ്പെടുത്തുന്നതായി യുവതി

 

കൊച്ചി: നടന്‍ ഉണ്ണിമുകുന്ദന്‍ ഭീഷണിപ്പെടുത്തുന്നതായി യുവതി. ഉണ്ണിമുകുന്ദനെതിര പരാതി നല്‍കിയിരിക്കുന്ന യുവതിയോട് ഈ മാസം 27 ന് ഹാജരാകണമെന്ന് എറണാകുളം സിജെഎം കോടതി.

ഉണ്ണിമുകുന്ദന്‍ യുവതിയെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്നാണ് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരിക്കുന്നത്. തുടര്‍ന്നാണ് പരാതിക്കാരിയോട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചത് കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയത്.

ഉണ്ണിമുകുന്ദന്‍ ക്ഷണിച്ചതനുസരിച്ച് സിനിമാകഥ പറയാന്‍ ചെന്ന തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ഓഗസ്റ്റ് 23 ന് നടന്ന സംഭവത്തില്‍ സെപ്തംബര്‍ 15 ന് പരാതി നല്‍കിയിരുന്നു.

യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നല്‍കിയിരുന്നു. യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും നടന്‍ പരാതിയില്‍ പറയുന്നു.

Related Topics

Share this story