Times Kerala

മൂന്നാറിലെ എസ്‌റ്റേറ്റില്‍ നിന്നും കാണാതായ ആറു വയസുകാരന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് സംശയം

 

മൂന്നാര്‍: മൂന്നാറിലെ കടലാര്‍ എസ്‌റ്റേറ്റില്‍ നിന്നും കാണാതായ ആറു വയസുകാരന്റെ മൃതദേഹം കണ്ടെത്തി. തേയിലത്തോട്ടത്തില്‍ നിന്നും കണ്ടെത്തിയ കുട്ടിയുടെ മൃതദേഹത്തില്‍ കഴുത്തില്‍ തൂവാല കൊണ്ടു മുറുത്തിയതിന്റെ പാടുകളും ദേഹമാകെ മുറിവേറ്റ അടയാളങ്ങളുമുണ്ട്. കുട്ടിയുടെ പിതാവും ഒരു സ്ത്രീയുമടക്കം പതിനാലു പേരെ സംശയത്തിന്റെ പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

ആസാം സ്വദേശികളായ നൂര്‍ മുഹമ്മദ്-റാഷിദ ദമ്പതികളുടെ മകനായി നവറുദ്ദീനെ കഴിഞ്ഞ 31ന് വൈകുന്നേരത്തോടെയായിരുന്നു കാണാതായത്. പിന്നീട് അന്വേഷിച്ചിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പുല്ലുവെട്ടാനായി എസ്റ്റേറ്റിലെത്തിയ തൊഴിലാളികളാണ് കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടെത്തുന്നത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ കുട്ടിയുടെ മരണം കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയുള്ളൂവെന്നാണ് പോലീസ് പറയുന്നത്.

Related Topics

Share this story