Times Kerala

ലൈംഗിക ഉത്തേജന മരുന്ന് കഴിച്ച പുരുഷന്മാരുടെ കണ്ണ് വടിച്ചു പോയി.!!

 
ലൈംഗിക ഉത്തേജന മരുന്ന് കഴിച്ച പുരുഷന്മാരുടെ കണ്ണ് വടിച്ചു പോയി.!!

അമിതമായ അളവിൽ ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച പുരുഷന്മാരുടെ കാഴ്ചശക്തി നഷ്ടപ്പെടുന്നതായി റിപ്പോർട്ട്. ലൈംഗിക ഉത്തേജക മരുന്നായ ‘sildenafil’ കഴിച്ചത് ആണ് പുരുഷന്മാരുടെ വര്‍ണ്ണാന്ധതയ്ക്ക് കാരണമായത്. വയാഗ്രയില്‍ പ്രധാനമായി അടങ്ങി ഇരിക്കുന്നതും ഈ ഉത്തേജന മരുന്നാണ്.

തുർക്കിയിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്യപെട്ടത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 38 നും 57നു ഇടയിൽ പ്രായം ഉള്ള നിരവധി പുരുഷന്മാർ ആണ് കണ്ണിന് അസുഖം ബാധിച്ച് തുർക്കിയിലെ ആശുപത്രിയിൽ എത്തിയത്. മരുന്ന് ഉപയോഗിച്ച ശേഷം 48 മണിക്കൂറിനുളളിലാണ് ഇവരുടെ കാഴ്ചയെ ബാധിച്ചത് എന്നാണ് ‘Frontiers in Neurology’ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.മരുന്ന് ഉപയോഗം മൂലം പലര്‍ക്കും കാഴ്ച നീല അല്ലെങ്കിൽ ചുവപ്പ് നിറത്തിൽ ആയി മാറിയതായാണ് റിപ്പോർട്ട്. 24 മണിക്കൂറ് വരെ ഈ ലക്ഷണം കാണാം. എന്നാല്‍ 21 ദിവസം കൊണ്ടാണ് കാഴ്ച പഴയ രീതിയിലായത്.

നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന കോൺ കോശങ്ങളെ മരുന്ന് ബാധിച്ചതായാണ് ഡോക്ടർമാർ പറയുന്നത്. അമിതമായി വയാഗ്ര ഉള്ളിലെത്തുന്നത് വർണാന്ധതയ്ക്കു കാരണമാകുമെന്ന് അമേരിക്കയിൽ നടത്തിയ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ന്യൂസ് വീക്ക് അടക്കമുളള മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Related Topics

Share this story