Nature

ട്വ​ന്‍റി-20​യി​ല്‍ നി​ന്ന് വി​ര​മി​ക്കാ​നൊ​രു​ങ്ങി ഡേ​വി​ഡ് വാ​ര്‍​ണ​ര്‍

അ​ന്താ​രാ​ഷ്ട്ര ട്വ​ന്‍റി-20​യി​ല്‍ നി​ന്ന് വി​ര​മി​ക്കു​ന്ന കാ​ര്യം ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​ന്ന​താ​യി ഓ​സ്‌​ട്രേ​ലി​യ​ന്‍ വെ​ടി​ക്കെ​ട്ട് ഓ​പ്പ​ണ​ര്‍ ഡേ​വി​ഡ് വാ​ര്‍​ണ​ര്‍ . ഈ ​വ​ര്‍​ഷം ഓ​സ്‌​ട്രേ​ലി​യ​യി​ലും അ​ടു​ത്ത വ​ര്‍​ഷം ഇ​ന്ത്യ​യി​ലും ന​ട​ക്കു​ന്ന ട്വ​ന്‍റി-20 ലോ​ക​ക​പ്പി​നു​ശേ​ഷ​മാ​യി​രി​ക്കും വി​ര​മിക്കുക.

തി​ര​ക്കി​ട്ട ഷെ​ഡ്യൂ​ളി​ല്‍ മൂ​ന്ന് ഫോ​ര്‍​മാ​റ്റി​ലും ക​ളി​ക്കു​ക പ്ര​യാ​സ​ക​ര​മാ​ണ് . തു​ട​ര്‍​ച്ച​യാ​യ യാ​ത്ര​ക​ള്‍ ബു​ദ്ധി​മു​ട്ടാ​ണ്. അ​ന്താ​രാ​ഷ്ട്ര ട്വ​ന്‍റി-20​യി​ല്‍ നി​ന്ന് മാ​ത്ര​മാ​യി​രി​ക്കാം വി​ര​മി​ക്കുക- വാ​ര്‍​ണ​ര്‍ പ​റ​ഞ്ഞു.

ക്രി​ക്ക​റ്റ് ഓ​സ്‌​ട്രേ​ലി​യ​യു​ടെ മി​ക​ച്ച ക്രി​ക്ക​റ്റ് താ​ര​ത്തി​നും ട്വ​ന്‍റി-20 താ​ര​ത്തി​നു​മു​ള്ള പു​ര​സ്‌​കാ​രം വാ​ര്‍​ണ​ക്കാ​യി​രു​ന്നു. 76 രാ​ജ്യാ​ന്ത​ര ട്വ​ന്‍റി-20​യി​ല്‍​നി​ന്ന് ഒ​രു സെ​ഞ്ചു​റി​യും 15 അ​ര്‍​ധ​സെ​ഞ്ചു​റി​യും ഉ​ള്‍​പ്പെ​ടെ വാ​ര്‍​ണ​ര്‍ 2079 റ​ണ്‍​സ് സ്വന്തമാക്കിയിട്ടുണ്ട്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.