Nature

എ​ഴു​ന്നേ​റ്റ് ന​ട​ക്കാ​ന്‍ പറ്റുന്നില്ല;പെ​ലെ വി​ഷാ​ദ രോ​ഗ​ത്തി​ന് അ​ടി​മ​യാ​യെ​ന്ന് മ​ക​ന്‍

റി​യോ ഡി ​ഷാ​നെ​റോ: ഇ​തി​ഹാ​സ ബ്ര​സീ​ല്‍ ഫു​ട്‌​ബോ​ള്‍ താ​രം പെ​ലെ വി​ഷാ​ദ രോ​ഗ​ത്തി​ന് അ​ടി​മ​യാ​യെ​ന്ന് മ​ക​ന്‍ എ​ഡീ​ഞ്ഞോ . പ​ര​സ​ഹാ​യ​മി​ല്ലാ​തെ എ​ഴു​ന്നേ​റ്റ് ന​ട​ക്കാ​ന്‍ സാധിക്കാത്തതോടെ നാ​ണ​ക്കേ​ട് ഭ​യ​ന്ന് വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​നും പെ​ലെ തയ്യാറല്ലെന്നും എ​ഡീ​ഞ്ഞോ പ​റ​ഞ്ഞു.

ഇ​ടു​പ്പ് മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​ക്ക് പെ​ലെ വി​ധേ​യ​നാ​യി​രു​ന്നു . ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ വേ​ണ്ട ചി​കി​ത്സ​ക​ള്‍ ന​ട​ത്തി​യി​ല്ല . ഇ​തോ​ടെ ത​നി​യെ ന​ട​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​യി പെലെ. ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ല്‍ ആ​ളു​ക​ള്‍​ക്ക് മു​ന്നി​ലേ​ക്കെ​ത്തു​ന്ന​ത് നാ​ണ​ക്കേ​ടാ​യാ​ണ് അ​ദ്ദേ​ഹം കാ​ണു​ന്ന​ത്. ഇ​തോ​ടെ​യാ​ണ് അദ്ദേഹം വി​ഷാ​ദ രോ​ഗി​ത്തിന് അടിമയായത് – എ​ഡീ​ഞ്ഞോ പ​റ​ഞ്ഞു.

ഫി​ഫ ലോ​ക​ക​പ്പ് കി​രീ​ടം (1958, 1962, 1970) മൂ​ന്ന് ത​വ​ണ സ്വ​ന്ത​മാ​ക്കി​യ ഒ​രേ​യൊ​രു ഫു​ട്‌​ബോ​ള്‍ താ​ര​മാ​ണ് പെ​ലെ. പെ​ലെ​യു​ടെ മൂ​ന്നാം ലോ​ക​ക​പ്പ് നേ​ട്ട​ത്തി​ന്റെ 50-ാം വാ​ര്‍​ഷി​കം ആ​ഘോ​ഷി​ക്കാ​നി​രി​ക്കെ​യാ​ണ് രോ​ഗാ​വ​സ്ഥ​യെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ര്‍​ട്ട് പുറത്തുവരുന്നത്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.