Times Kerala

‘വാ വിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാന്‍ സാധിക്കില്ല’;ബിഗ്‌ബോസ് ഹൗസില്‍ ക്ഷുഭിതനായി മോഹന്‍ലാല്‍

 
‘വാ വിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാന്‍ സാധിക്കില്ല’;ബിഗ്‌ബോസ് ഹൗസില്‍ ക്ഷുഭിതനായി മോഹന്‍ലാല്‍

ബിഗ് ബോസിന്റെ പുതിയ എപ്പിസോഡില്‍ ക്ഷുഭിതനായി മോഹന്‍ലാല്‍. രജിത്തിനെതിരെ മഞ്ജു പത്രോസ് നടത്തിയ പരാമര്‍ശത്തിലാണ് മോഹന്‍ലാല്‍ ക്ഷുഭിതനായത്.  ‘വാ വിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാന്‍ സാധിക്കില്ല’ എന്ന ആറാം തമ്പുരാനിലെ ഡയലോഗ് പറഞ്ഞാണ് മോഹന്‍ലാല്‍ തുടങ്ങുന്നത്.

രോഗം എന്നത് ഒരു അവസ്ഥയാണ്, മനസിന് അത് ബാധിച്ചയാള്‍, അതെല്ലാം മോശമായ വര്‍ത്തമാനമാണ്, അല്ലെ മഞ്ജു എന്ന് മോഹന്‍ലാല്‍ പറയുന്നു. മഞ്ജു അപ്പോള്‍ ലാലേട്ട എനിക്കത് ഓര്‍മ്മയില്ലെന്ന് പറയും.

ഓര്‍മ്മയില്ലെങ്കില്‍, ചോദിക്കൂ അടുത്തയാളോട് ഞാന്‍ എന്താ തമാശ പറയുകയാണോ എന്ന് മോഹന്‍ലാല്‍ ക്ഷുഭിതനായി, രജിത്ത് അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് രജിത്തിനോട് മോഹന്‍ലാല്‍ ചോദിച്ചു. അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് രജിത്ത് പറഞ്ഞു.

Related Topics

Share this story