Times Kerala

കലാപ്രതിഭകൾക്കുള്ള സ്‌കോളർഷിപ്പ്: അപേക്ഷാ തിയതി നീട്ടി

 
കലാപ്രതിഭകൾക്കുള്ള സ്‌കോളർഷിപ്പ്: അപേക്ഷാ തിയതി നീട്ടി

സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാർഥികളിൽ നിന്നും യുവജനോത്സവത്തിന് കല, സംഗീതം, പെർഫോമിംഗ് ആർട്ട്‌സ് എന്നീ മേഖലകളിലെ പ്രതിഭകൾക്കായുള്ള സ്‌കോളർഷിപ്പിന് ഈ മാസം 29 വരെ അപേക്ഷിക്കാം. 2019-20 അധ്യയന വർഷങ്ങളിൽ ഹയർ സെക്കൻഡറി സ്‌കൂൾ/യൂണിവേഴ്‌സിറ്റി യുവജനോത്സവത്തിൽ ലളിത സംഗീതം, ശാസ്ത്രീയ സംഗീതം, കഥകളി, നാടോടി നൃത്തം, കേരള നടനം, മോഹിനിയാട്ടം തുടങ്ങിയ കലകളിൽ എ ഗ്രേഡ് കരസ്ഥമാക്കിയവർക്കാണ് അപേക്ഷിക്കാൻ അർഹതയുളളത്. നിലവിൽ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ/സർക്കാർ ആർട്ട്‌സ് ആൻഡ് സയൻസ് കോളേജിൽ പഠിക്കുന്നവരായിരിക്കണം. വിദ്യാർത്ഥിയുടെ വിവരങ്ങൾ (പേര്, സ്ഥാപനം, വിലാസം, എ ഗ്രേഡ് സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർ നമ്പർ, ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് നമ്പർ) അടങ്ങിയ അപേക്ഷ സ്ഥാപന മേധാവിയുടെ ശുപാർശയോടുകൂടി സ്‌കോളർഷിപ്പ് സ്‌പെഷ്യൽ ഓഫീസർ, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446780308, 9446096580, 0471-2306580, dcescholarship@gmail.com ൽ ലഭിക്കും.a

Related Topics

Share this story