Times Kerala

നിലപാടില്‍ ഉറച്ച് ക്രൈംബ്രാഞ്ച്‌; അമല പോള്‍ കുടുങ്ങും

 

തിരുവനന്തപുരം: അമല പോള്‍ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖകള്‍ ചമച്ച് ആണെന്ന്  പോലീസ് കണ്ടെത്തി .അതിനാൽ വാഹന രജിസ്ട്രേഷൻ തട്ടിപ്പ് കേസിൽ ചലച്ചിത്ര നടി അമല പോളിനെ ചോദ്യം ചെയ്യണമെന്ന നിലപാടിൽ ഉറച്ച് നില്‍ക്കുകയാണ്  ക്രൈംബ്രാഞ്ച് സംഘം. വ്യാജരേഖകൾ ചമച്ചാണ് അമലാപോൾ വാഹനം രജിസ്റ്റർ ചെയ്തതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ.പുതുച്ചേരിയിലെ വീട്ടിൽ അമലാ പോൾ വാടകക്ക് താമസിച്ചിരുന്ന കാര്യങ്ങളിൽ പൊരുത്തകേടുകൾ ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. വീട്ടുടമ നൽകിയ മൊഴിയിലും അമല നൽകിയ മൊഴിയിലും പൊരുത്തക്കേടുകൾ നിലവിലുണ്ട്.

വീടിന്‍റെ താഴത്തെ നിലയിലാണ് താൻ വാടകക്ക് താമസിച്ചിരുന്നതെന്നാണ് അമലയുടെ പക്ഷം. എന്നാൽ കെട്ടിട ഉടമ പറഞ്ഞത് മുകളിലത്തെ നിലയിലാണ് അമല താമസിച്ചിരുന്നതെന്നാണ്. അമല ഹാജരാകാത്ത സാഹചര്യവും ചോദ്യം ചെയ്യേണ്ട സാഹചര്യവും ക്രൈംബ്രാഞ്ച് സംഘം കോടതിയെ അറിയിക്കും.ക്രൈംബ്രാഞ്ച് ഐജി. എസ്.ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Related Topics

Share this story