chem

പ്രതിഷേധം ഫലം കണ്ടു: മിനിമം ബാലൻസ് പരിധി എസ്ബിഐ കുറയ്ക്കും

മുംബൈ:രാജ്യവ്യാപകമായി ഉയർന്ന് പ്രതിഷേധത്തെ തുടർന്ന് മിനിമം ബാലൻസ് പരിധി എസ്ബിഐ കുറയ്ക്കാനൊരുങ്ങുന്നു.അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ട കുറഞ്ഞ തുക 1000 രൂപയാക്കാനാണ് എസ്ബിഐ ആലോചിക്കുന്നത്. നഗര പ്രദേശങ്ങളില്‍ ഉപഭോക്താക്കള്‍ ബാങ്ക് അക്കൗണ്ടുകളില്‍ 3000 രൂപ മിനിമം ബാലന്‍സ് ആയി നിലനിര്‍ത്തണമെന്ന എസ്.ബി.ഐ വിജ്ഞാപനം രാജ്യവ്യാപകമായി പ്രതിഷേധം സൃഷ്ടിച്ചിരുന്നു.

കഴിഞ്ഞ ജൂണിലാണ് 5000 രൂപ മിനിമം ബാലന്‍സായി എസ്ബിഐ നിശ്ചയിച്ചത്. പ്രതിഷേധം വ്യാപകമായപ്പോള്‍ മെട്രോ നഗരങ്ങളില്‍ 3,000വും നഗരങ്ങളില്‍ 2000 രൂപയും ഗ്രാമീണ മേഖലയില്‍ 1000 രൂപയുമായി ഇത് കുറച്ചിരുന്നു.

മിനിമം ബാലന്‍സ് ഇല്ലെന്ന കാരണം പറഞ്ഞ് പൊതുമേഖല ബാങ്കുകള്‍ ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്നും എകദേശം 2320 കോടിയോളം രൂപ ഈടാക്കിയിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രം ഇത്തരത്തില്‍ 1771 കോടിരൂപ അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിച്ചു.ഇത് രാജ്യവ്യാപകമായി വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

You might also like

Comments are closed.