Times Kerala

നീറ്റ്/ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് സൗജന്യ പരിശീലനം

 
നീറ്റ്/ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് സൗജന്യ പരിശീലനം

നീറ്റ്/ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയ്ക്കായി ഒരുങ്ങുന്ന ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് താമസ സൗകര്യത്തോടെ ഒരു മാസത്തെ സൗജന്യ പരിശീലന പരിപാടി (ക്രാഷ് കോഴ്‌സ്) പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കുന്നു. ജില്ലയില്‍ 2019-20അധ്യയനവര്‍ഷം പ്ലസ്ടു സയന്‍സ് വിഷയത്തില്‍ പഠിക്കുന്നതും പ്ലസ് വണ്‍ പരീക്ഷയിലും ഇതുവരെയുള്ള പരീക്ഷകളിലും വിജയം കൈവരിച്ചര്‍ക്കും അപേക്ഷിക്കാം.താത്പര്യമുള്ളവര്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പരിശീലനസ്ഥലത്ത് താമസിച്ച് പരിശീലനത്തില്‍ പങ്കെടുക്കുന്നതിനുളള രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് വണ്‍ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ ഈ മാസം15ന് മുന്‍പായി റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04735-227703, ഇ-മെയില്‍ rannitdo@gmail.com.

Related Topics

Share this story