Times Kerala

ഡി​​​ജെ പാ​​​ർ​​​ട്ടി​​​ക​​​ളി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​ക​​​ളു​​​മാ​​​യി യു​​​വ​​​തി​​​യും യു​​​വാ​​​വും പിടിയിൽ; സമ്പന്നരായ ഇവർ മയക്കുമരുന്നു വില്പനയുടെ ഇടനിലക്കാരെന്ന് എക്സൈസ്

 

കാട്ടിക്കുളം(മാനന്തവാടി): ഡി​​​ജെ പാ​​​ർ​​​ട്ടി​​​ക​​​ളി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​ക​​​ളു​​​മാ​​​യി ക​​​ർ​​​ണാ​​​ട​​​ക സ്വ​​​ദേ​​​ശി​​​ക​​ളാ​​യ യു​​​വാ​​​വും യു​​​വ​​​തി​​​യും തോ​​​ൽ​​​പ്പെ​​​ട്ടി​​​യി​​​ൽ എ​​​ക്സൈ​​​സ് സ് ക്വാ​​​ഡി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യി.

ബം​​​ഗ​​​ളൂ​​​രു കൊ​​​ൽ​​​ക്ക​​​ണ്ട​​​ഹ​​​ള്ളി സ​​​ർ​​​ജാ​​​ർ​​​പൂ​​​ർ റോ​​​ഡി​​​ലെ മൈ​​​റോ​​​ൺ (25), സു​​​ഹൃ​​​ത്ത് ബം​​​ഗ​​​ളൂ​​​രു കോ​​​റ​​​മം​​​ഗ​​​ല കെ​​​എ​​​ച്ച്ബി കോ​​​ള​​​നി​​​യി​​​ലെ അ​​​ഫീ​​​ഫ ഇ​​​മ്രാ​​​ൻ (23) എ​​​ന്നി​​​വ​​​രാ​​​ണ് 180 ഗ്രാം ​​​എ​​​ൽ​​​എ​​​സ്ഡി​​​യും ആ​​​റ് ഗ്രാം ​​​ഹാ​​​ഷി​​​ഷും സ​​​ഹി​​​തം അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ​​​നി​​​ന്നു പ​​​ൾ​​​സ​​​ർ ബൈ​​​ക്കി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് വ​​​ന്ന ഇ​​​വ​​​ർ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വൈ​​​കു​​​ന്നേ​​​രം തോ​​​ൽ​​​പ്പെ​​​ട്ടി​​​യി​​​ൽ വാ​​​ഹ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന​​യ്ക്കി​​ടെ​​യാ​​ണ് കു​​​ടു​​​ങ്ങി​​​യ​​​ത്.

എ​​​ക്സൈ​​​സ് സ​​​ർ​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ടി.​​​പി. ജോ​​​ർ​​​ജ്, പ്ര​​​വി​​​ന്‍റീ​​​വ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യ സ​​​ജി​​​മോ​​​ൻ, ശ​​​ശി​​​കു​​​മാ​​​ർ, കെ. ​​​ശ​​​ശി, സി​​​വി​​​ൽ എ​​​ക്സൈ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യ പി.​​​പി. ശി​​​വ​​​ൻ, പ്രി​​​ൻ​​​സ്, ര​​​ജി​​​ത്ത്, ല​​​ത്തീ​​​ഫ്, വി​​​പി​​​ൻ, അ​​​നു​​​ദാ​​​സ്, ചാ​​​ക്കോ. ശ്രീ​​​ജ​​​മോ​​​ൾ, വി​​​പി​​​ത എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന സം​​​ഘ​​​മാ​​​ണ് വാ​​​ഹ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്.

ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സം നേ​​​ടി​​​യ സ​​​മ്പ​​​ന്ന​​​രാ​​​ണ് ഇ​​​വ​​​രെ​​​ന്നും ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്തു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും എ​​​ക്സൈ​​​സ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ പ​​​റ​​​ഞ്ഞു. വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​മേ​​​ഖ​​​ല​​​യി​​​ലാ​​​ണ് മൈ​​​റോ​​​ണ്‍ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​ത്. മാ​​​ന​​​ന്ത​​​വാ​​​ടി ജു​​​ഡീ​​​ഷ​​​ൽ ഒ​​​ന്നാം ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി പ്ര​​​തി​​​ക​​​ളെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.

Related Topics

Share this story