Times Kerala

കൈമുട്ടിലേയും കാല്‍മുട്ടിലേയും കറുപ്പിന് ഗൃഹവൈദ്യം

 
കൈമുട്ടിലേയും കാല്‍മുട്ടിലേയും കറുപ്പിന് ഗൃഹവൈദ്യം

കൈമുട്ടിലേയും കാല്‍മുട്ടിലേയും കറുപ്പകറ്റാനുള്ള വിദ്യകള്‍ നോക്കി ഫലം കാണാത്തവര്‍ ഇനി വിഷമിക്കേണ്ട. കാരണം നമ്മുടെ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളിലൂടെ ഈ പ്രശ്‌നത്തെ ഇനി പരിഹരിക്കാം. വലിയ ചിലവില്ലാതെ തന്നെ ഇത്തരം പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം.

വെറും നാരങ്ങയും ബേക്കിംഗ് സോഡയും കൊണ്ട് കാല്‍മുട്ടിലെ കറുപ്പകറ്റാന്‍ കഴിയും. അതിനായി മിനക്കെടേണ്ട ആവശ്യം ഇല്ല. എങ്ങനെ കൈമുട്ടിലേയും കാല്‍മുട്ടിലേയും കറുപ്പകറ്റാന്‍ നാരങ്ങ സഹായിക്കുന്നു എന്ന് നോക്കാം.

നാരങ്ങ ബേക്കിംഗ് സോഡ
നാരങ്ങ രണ്ട് കഷ്ണമായി മുറിച്ച് അല്‍പം ബേക്കിംഗ് സോഡ ഇതിനു മുകളിലായി വിതറി ഇത് കൈമുട്ടിനു മുകളിലായി വെയ്ക്കുക. 15 മിനിട്ടിനു ശേഷം നല്ല തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. അതിനു ശേഷം അല്‍പം ഒലീവ് ഓയില്‍ പുരട്ടാവുന്നതാണ്.

നാരങ്ങ തോല്‍
നാരങ്ങ മാത്രമല്ല തോലും സൗന്ദര്യകാര്യത്തില്‍ മോശമല്ല. നാരങ്ങ തോല്‍ നല്ലതു പോലെ ഉണക്കിപ്പൊടിച്ച് അല്‍പം മുള്‍ട്ടാണി മിട്ടിയുമായി മിക്സ് ചെയ്ത് തേനില്‍ ചാലിച്ച് കൈയ്യില്‍ പുരട്ടാം. 10 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.

ഗ്ലിസറിന്‍
നാരങ്ങ നീരും ഗ്ലിസറിനുമാണ് മറ്റൊന്ന്. നാരങ്ങ നീരില്‍ ഗ്ലിസറിന്‍ മിക്സ് ചെയ്ത് നല്ലതുപോലെ പുരട്ടുക. കിടക്കാന്‍ പോകുന്നതിനു മുന്‍പാണ് ചെയ്യേണ്ടത്. രാവിലെ കഴുകിക്കളയാം. ആഴ്ചയില്‍ നാല് ദിവസം ഇത്തരത്തില്‍ ചെയ്യാം. ഇത് മൃതകോശങ്ങളെ ഇല്ലാതാക്കുന്നു.

പഞ്ചസാര
നല്ലൊരു സ്‌ക്രബ്ബര്‍ ആണ് പഞ്ചസാര എന്ന കാര്യത്തില്‍ സംശയമില്ല. നാരങ്ങ നീരില്‍ പഞ്ചസാര മിക്സ് ചെയ്ത് കൈമുട്ടിനു മുകളില്‍ നല്ലതുപോലെ മസ്സാജ് ചെയ്യുക.

ഉപയോഗിക്കേണ്ട വിധം
ഈ നാല് മിശ്രിതങ്ങളും ചേര്‍ത്ത് കൈമുട്ടിലും കാല്‍മുട്ടിലും തേച്ചു പിടിപ്പിക്കുക. നല്ലതു പോലെ മസ്സാജ് ചെയ്യുക 5 മിനിട്ടോളം. അതിനു ശേഷം കഴുകിക്കളയാം.

വെള്ളരിക്ക
വിറ്റാമിന്‍ എയും വിറ്റാമിന്‍ സിയും കൊണ്ട് സമ്പുഷ്ടമാണ് വെള്ളരിക്ക. ഇത് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കുന്നു. നാരങ്ങ നീരിനോടൊപ്പം വെള്ളരിക്ക നീരു കൂടി ചേരുമ്പോള്‍ ഫലം ഇരട്ടിയാവുന്നു.

കറ്റാര്‍വാഴ
കറ്റാര്‍വാഴയും സൗന്ദര്യസംരക്ഷണത്തില്‍ മുന്നിലാണ്. കറ്റാര്‍വാഴയില്‍ രണ്ട് തുള്ളി റോസ് വാട്ടര്‍ മിക്സ് ചെയ്ത് ഫ്രീസറില്‍ വെച്ച് നല്ലതുപോലെ തണുപ്പിക്കുക. ഇത് കൈമുട്ടിലും കാല്‍ മുട്ടിലും തേച്ചു പിടിപ്പിക്കുക.

Related Topics

Share this story