Times Kerala

ഭര്‍ത്താവിന്റെ അവിഹിത ബന്ധം അറിഞ്ഞ ഭാര്യ ഇരുവര്‍ക്കും കൊടുത്തത് എട്ടിന്റെ പണി

 

ടെക്‌സാസ്: ഭര്‍ത്താവിന് മറ്റൊരു ബന്ധമുള്ളത് ഏതൊരു ഭാര്യയ്ക്കും സഹിയ്ക്കാന്‍ കഴിയില്ല. അതില്‍ ഓരോരുത്തരും എടുക്കുന്ന നിലപാട് വ്യത്യസ്തമായിരിക്കും. ചിലരാണെങ്കില്‍ ബന്ധം വേര്‍പ്പെടുത്തും മറ്റു ചിലരാണെങ്കില്‍ കാര്യങ്ങള്‍ പറഞ്ഞ് തീര്‍ക്കും. എന്നാല്‍ ഇവിടെ അത്തരത്തിലുള്ള സംഭവത്തിന് യുവതി എടുത്ത നിലപാടാണ് എല്ലാവരെയും ഞെട്ടിച്ചത്. ഭര്‍ത്താവ് തന്നെ ചതിക്കുകയാണെന്ന് മനസ്സിലാക്കിയ യുവതി കൊടുത്ത ഉഗ്രന്‍ പണിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച.

അമേരിക്കയിലെ ടെക്‌സാസ് സ്വദേശിനിയായ തിമേഷിയ ബ്രൗണ്‍ എന്ന യുവതിയാണ് ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം മനസ്സിലാക്കിയതിന് ശേഷം വ്യത്യസ്തമായ ഒരു പണി കൊടുത്തത്. അടുത്തിടെയാണ് തന്റെ ഭര്‍ത്താവായ പാട്രിക്ക് ബ്രൗണിന് സാറാ കോര്‍മിയര്‍ എന്ന യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന് തിമേഷിയ തിരിച്ചറിയുന്നത്. ഈ ബന്ധത്തില്‍ ഭര്‍ത്താവിന്റെ കാമുകി ഗര്‍ഭിണിയാണെന്ന് കൂടി അറിഞ്ഞതോടെ തിമേഷിയ പിന്നെ ഒന്നും നോക്കിയില്ല. നേരെ അടുത്തുള്ള പ്രമുഖ പത്രത്തിന്റെ ഓഫീസില്‍ ചെന്ന് നല്ല അടിപൊളി ആശംസ പ്രിന്റ് ചെയ്യാന്‍ കൊടുത്തു.

പാട്രിക്ക് ബ്രൗണിനും സാറാ കോര്‍മിയറിനും ഒരു കുഞ്ഞിനെ ലഭിക്കുന്നതിനായി ആശംസ അറിയിക്കുന്നതായും നിങ്ങള്‍ രണ്ട് പേരും നല്ല പ്രണയത്തിലായത് കൊണ്ട് തന്നെ അത് പെട്ടെന്ന് തന്നെ സാധിക്കട്ടെ എന്ന് പാട്രിക്കിന്റെ ഭാര്യ തിമേഷിയ, എന്നായിരുന്നു യുവതിയുടെ ആശംസ.

എന്തായാലും ഭാര്യയെ പറ്റിച്ച് നടക്കുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ഇത് ഉഗ്രന്‍ പണി തന്നെയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Related Topics

Share this story