chem

ബോബി ചെമ്മണ്ണൂരായും,മെസിയായും സിനിമ ട്രോളിറക്കി ഞെട്ടിച്ച് സലിം കുമാര്‍;’ദൈവമേ കൈതൊഴാം K.കുമാറാകണം’ ട്രെയ്ലര്‍ യുട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്

സലിം കുമാര്‍ സംവിധാനം ചെയ്യുന്ന ‘ദൈവമേ കൈതൊഴാം k.കുമാറാകണം’ ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍വൈറലാകുന്നു.കുടുംബഹാസ്യ ചിത്രമെന്ന തലക്കെട്ടോടെ പുറത്തിറങ്ങുന്ന ചിത്രത്തെക്കുറിച്ച് സൈബര്‍ ലോകത്തില്‍ ഇതിനോടകം ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു.

ട്രെയിലറില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ബോബി ചെമ്മണ്ണൂരിനെ അനുസ്മരിപ്പിക്കുന്ന വേഷപ്പകര്‍ച്ചയിലെത്തിയ സലിംകുമാറിന്. ഈ രംഗങ്ങള്‍ കണ്ട് ത്രില്ലടിച്ചിരിക്കയാണ് ആരാധകര്‍. ബോബി ചെമ്മണ്ണൂരിന്റെ രക്തബാങ്കിന് വേണ്ടിയുള്ള ഓട്ടവും പരസ്യത്തില്‍ ഫുട്‌ബോളറായി കളിക്കുന്ന രംഗങ്ങളുമെല്ലാം ഉള്‍പ്പെടുത്തി ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുന്ന ട്രെയിലറാണ് പുറത്തുവന്നത്.

ഈ രംഗങ്ങള്‍ തന്നെയാണ് സിനിമ കാണാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നതും. ചുരങ്ങിയ സമയം കൊണ്ട് യുട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതാകാന്‍ ട്രെയിലറിന് സാധിച്ചു. ഇക്കാര്യം സലികുമാര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. സൈബര്‍ ലോകത്ത് ട്രോളുകള്‍ക്ക് വേണ്ടി ഏറ്റവും അധികം ഉപയോഗിക്കുന്നത് സലിം കുമാര്‍ കാഥാപാത്രങ്ങളാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ട്രോളാശാന്‍ എന്നാണ് സൈബര്‍ ലോകത്ത് വിളിക്കുന്നതും. ചെമ്മണ്ണൂരായുള്ള സലിംകുമാറിന്റെ വേഷപ്പകര്‍ച്ചയെ ട്രോളാശന്റെ ട്രോള്‍ എന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചത്.

ജയറാമും അനുശ്രീയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇവരെക്കൂടാതെ നെടുമുടി വേണു, ശ്രീനിവാസന്‍, ഹരീഷ് കണാരന്‍, ശിവജി ഗുരുവായൂര്‍, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍, സമദ്, നോബി, സുബീഷ്, കോട്ടയം റഷീദ്, ഏലൂര്‍ ജോര്‍ജ്, സുരഭി, തെസ്‌നി ഖാന്‍, മോളി കണ്ണമാലി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രദീപ് കാവുന്തറയുടെ കഥയ്ക്ക് സലിംകുമാര്‍ തിരക്കഥ രചിക്കുന്നു. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് നാദിര്‍ഷയാണ്. യുണൈറ്റഡ് ഗ്ലോബല്‍ മീഡിയ എന്റര്‍ടൈന്മെന്റാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

You might also like

Comments are closed.