Times Kerala

പുതിയ പത്ത് രൂപ നോട്ട് ഉടൻ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക്

 

മുംബൈ:പുതിയ പത്ത് രൂപയുടെ നോട്ട് റിസർവ്‌ബാങ്ക് ഉടൻ പുറത്തിറക്കും. പത്ത് രൂപയുടെ നൂറ് കോടി നോട്ടുകൾ അടിച്ച് കഴിഞ്ഞതായാണ് വിവരം.ചോക്കലേറ്റ് ബ്രൗണ്‍ കളറലാണ് നോട്ടുകള്‍ക്ക് നൽകിയിരിക്കുന്നത്. നോട്ടില്‍ കൊണാറക് സൂര്യക്ഷേത്രത്തിന്‍റെ ചിത്രവും പതിച്ചിട്ടുണ്ട്.

പുതിയ ഡിസൈന്‍ കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. 2005ലാണ് പത്ത് രൂപ നോട്ടിന്റെ ഡിസൈന്‍ മാറ്റിയത്. മഹാത്മാഗാന്ധി സീരിസിലുള്ള 200ന്റെയും 50ന്റെയും നോട്ടുകള്‍ കഴിഞ്ഞ ഓഗസ്റ്റില്‍ പുറത്തിറക്കിയിരുന്നു.

Related Topics

Share this story