Times Kerala

എത്ര പണമുണ്ടായാലും അമിതമായി പണം ചെലവഴിക്കാറില്ല; ആലിയ ഭട്ട്

 
എത്ര പണമുണ്ടായാലും അമിതമായി പണം ചെലവഴിക്കാറില്ല; ആലിയ ഭട്ട്

2019ലെ ഫോബ്സിന്റെ സമ്പന്നരായ നൂറ് സെലിബ്രെറ്റികളുടെ പട്ടികയിൽ ആദ്യത്തെ പത്തുപേരിൽ ഇടംനേടിയ താരമാണ് നടി ആലിയ ഭട്ട്. എന്നാൽ, അമിതമായി പണം ചെലവഴിക്കാത്ത പ്രകൃതകാരിയാണ് താനെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ആലിയ. എത്ര പണമുണ്ടായാലും അത് സൂക്ഷിച്ച് ഉപയോ​ഗിക്കണമെന്നും ബജറ്റിനുള്ളില്‍ ജീവിക്കേണ്ടത് എങ്ങനെയെന്ന് തനിക്ക് നന്നായി അറിയാമെന്നും ആലിയ പറയുന്നു.

എന്തുകൊണ്ടാണ് പണം ചെലവഴിക്കാത്തതെന്ന് തന്റെ അക്കൗണ്ടന്റ് പലപ്പോഴും ചോദിക്കാറുണ്ട്. തന്റെ കൗമാര പ്രായത്തിൽപോലും അമിതമായി പണം ചെലവഴിച്ച് ഒന്നും വാങ്ങിച്ചിട്ടില്ല. അന്നെന്റെ കയ്യിൽ ആവശ്യത്തിന് പണമില്ലായിരുന്നു. എന്നാൽ, തനിക്ക് വിലകൂടിയ ബാഗുകളുടെ വലിയ ശേഖരം തന്നെയുണ്ട്. ലൂയി വിറ്റൺന്റെ ബാഗ് ആണ് ഞാനെന്റെ സ്വന്തം പണം ഉപയോ​ഗിച്ച് ആദ്യമായി വാങ്ങിച്ചത്. ബാഗുകൾ വാങ്ങിക്കുന്നതിനാണ് അമിതമായി പണം ചെലവഴിക്കാറുള്ളത്. ബാ​ഗുകൾ എനിക്ക് വളരെ ഇഷ്ടമാണ്. പിന്നെ ജിമ്മിൽ ഇടാനുള്ള വസ്ത്രങ്ങൾക്കും പണം ചെലവഴിക്കാറുണ്ട്, ആലിയ പറഞ്ഞു.

Related Topics

Share this story